ജോലി നഷ്ടമായി; മുന്‍ ജീവനക്കാരന്റെ വെടിവയ്പ്പില്‍ അഞ്ചുമരണം

ന്യൂയോര്‍ക്ക്: ഷിക്കാഗോയിലെ ഇല്ലിനോയിസില്‍ സ്വകാര്യ വ്യവസായ സ്ഥാപനത്തിലുണ്ടായ വെടിവെപ്പില്‍ അഞ്ചുപേര്‍ കൊല്ലപ്പെട്ടു. വെടിവയ്പ്പ് നടത്തിയ സ്ഥാപനത്തിലെ മുന്‍ ജീവനക്കാരനെ പിന്നീട് പോലിസ് വെടിവച്ചുകൊന്നു.ജോലി നഷ്ടമായതാണ് വെടിവയ്പ്പിന് കാരണമെന്ന് അക്രമിയുടെ ബന്ധുക്കള്‍ പിന്നീട് പോലിസിനോട് പറഞ്ഞു.
ആക്രമണത്തില്‍ അഞ്ച് പോലിസുകാര്‍ക്ക് പരിക്കേറ്റതായും റിപോര്‍ട്ടുണ്ട്. പ്രാദേശിക സമയം വെള്ളിയാഴ്ച ഉച്ചയ്ക്ക് ഒന്നരയോടെയായിരുന്നു സംഭവം. ഷിക്കാഗോ ഇല്ലിനോയിസിലെ വ്യവസായമേഖലയില്‍ പ്രവര്‍ത്തിക്കുന്ന സ്വകാര്യ വെയര്‍ഹൗസ് കമ്പനിയിലാണ് ദാരുണമായ സംഭവമുണ്ടായത്. കമ്പനിയിലെ മുന്‍ ജീവനക്കാരനായ ഗാരി മാര്‍ട്ടിനാണ് ആക്രമണം നടത്തിയത്. കമ്പനിയിലേക്ക് എത്തിയ ഗാരി മാര്‍ട്ടില്‍ തൊഴിലാളികള്‍ക്ക് നേരെ വെടിയുതിര്‍ക്കുകയായിരുന്നുവെന്ന് കമ്പനിയിലെ ജീവനക്കാര്‍ മാധ്യമങ്ങളോട് പറഞ്ഞു.
RELATED STORIES
സംഘപരിവാര നുണക്കഥ പൊളിഞ്ഞു; യുപിയില്‍ നാല് ക്ഷേത്രങ്ങളും 12...
10 Jun 2023 5:45 AM GMTആമസോണ്‍ കാട്ടില്‍ കാണാതായ നാല് 4 കുട്ടികളെയും 40 ദിവസത്തിനു ശേഷം...
10 Jun 2023 4:58 AM GMTപുറത്തീല്‍ പള്ളി അഴിമതി: മുസ് ലിം ലീഗ് ജില്ലാ നേതാവ് കെ പി താഹിറില്‍...
9 Jun 2023 4:27 PM GMTകൂടുതല്‍ ബോഗികള്‍ കത്തിക്കാന്‍ ലക്ഷ്യമിട്ടെന്ന് കണ്ണൂര്‍ ട്രെയിന്‍...
9 Jun 2023 2:50 PM GMTപുനര്‍ജ്ജനി പദ്ധതി: വി ഡി സതീശനെതിരേ വിജിലന്‍സ് അന്വേഷണത്തിന് ഉത്തരവ്
9 Jun 2023 2:41 PM GMTഅമ്പൂരി രാഖി വധക്കേസ്: മൂന്ന് പ്രതികള്‍ക്കും ജീവപര്യന്തം തടവ്
9 Jun 2023 2:25 PM GMT