റോഡ് ഷോക്കിടെ ബിജെപി നേതാക്കള്‍ക്കു നേരെ ഷൂ ഏറ്
പോലീസ് അനുമതി നല്‍കിയില്ലെങ്കിലും റോഡ് ഷോ നടത്തുമെന്ന് പശ്ചിമ ബംഗാള്‍ ബിജെപി അധ്യക്ഷന്‍ ദിലീപ് ഘോഷ് കഴിഞ്ഞ ദിവസം പറഞ്ഞിരുന്നു.

കൊല്‍ക്കത്ത: ബിജെപി കൊല്‍ക്കത്തയില്‍ നടത്തിയ റോഡ് ഷോക്കിടെ മുതിര്‍ന്ന നേതാക്കള്‍ക്കു നേരെ ഷൂ എറിഞ്ഞു. ബിജെപി ബംഗാള്‍ നേതാക്കളായ കൈലാഷ് വിജയ്‌വര്‍ഗിയ, മുകുള്‍ റോയ് എന്നിവരുടെ വാഹനങ്ങള്‍ക്കുനേരെയാണ് ഷൂ എറിഞ്ഞത്. പോലീസിന്റെ അനുമതിയില്ലാതെയാണ് ബിജെപി റാലി നടത്തിയത്. കിഡ്ഡര്‍പൂരില്‍നിന്ന് സെന്‍ട്രല്‍ കൊല്‍ക്കത്തയിലെ ബിജെപി സംസ്ഥാന കാര്യാലയത്തിലേക്കായിരുന്നു റോഡ് ഷോ.
പോലീസ് അനുമതി നല്‍കിയില്ലെങ്കിലും റോഡ് ഷോ നടത്തുമെന്ന് പശ്ചിമ ബംഗാള്‍ ബിജെപി അധ്യക്ഷന്‍ ദിലീപ് ഘോഷ് കഴിഞ്ഞ ദിവസം പറഞ്ഞിരുന്നു. ബിജെപിയുടെ പുതിയ കൊല്‍ക്കത്ത സോണ്‍ നിരീക്ഷകനായി ചുമതലയേറ്റ മുന്‍ കൊല്‍ക്കത്ത മേയര്‍ സോവന്‍ ചാറ്റര്‍ജിയെ അനുമോദിക്കാനാണ് പരിപാടി സംഘടിപ്പിച്ചത്. വിജയ്‌വര്‍ഗിയയുടെ നേതൃത്വത്തിലായിരുന്നു റോഡ് ഷോ. ഗതാഗത കുരുക്കുണ്ടാകാനുള്ള സാധ്യത ചൂണ്ടിക്കാട്ടിയാണ് കൊല്‍ക്കത്ത പോലീസ് റാലിക്ക് അനുമതി നിഷേധിച്ചത്.
നേരത്തെ ബിജെപി അധ്യക്ഷന്‍ ജെപി നഡ്ഡയുടെ വാഹന വ്യൂഹത്തിനുനേരെ പശ്ചിമ ബംഗാളില്‍വച്ച് ആക്രമണമുണ്ടായിരുന്നു. കല്ലേറില്‍ വാഹനത്തിന്റെ ചില്ലുകള്‍ തകരകയും നഡ്ഡയ്‌ക്കൊപ്പം ഉണ്ടായിരുന്ന കൈലാഷ് വിജയ്‌വര്‍ഗിക്ക് പരുക്കേല്‍ക്കുകയും ചെയ്തിരുന്നു.
RELATED STORIES
എലത്തൂരില് സിവില് പോലിസ് ഓഫിസര് തൂങ്ങിമരിച്ചനിലയില്
14 Aug 2022 6:21 AM GMTകശ്മീരില് ഗ്രനേഡ് ആക്രമണം: പോലിസുകാരന് കൊല്ലപ്പെട്ടു
14 Aug 2022 6:16 AM GMTകശ്മീര് പോസ്റ്റ് വിവാദം: ഡല്ഹിയിലെ പരിപാടികള് റദ്ദാക്കി കെ ടി...
14 Aug 2022 6:06 AM GMTനെഹ്രുവിനെ തള്ളി, സവര്ക്കറെ ഉള്പ്പെടുത്തി കര്ണാടക സര്ക്കാരിന്റെ...
14 Aug 2022 5:54 AM GMT'സാമ്പത്തിക ലോകത്തിന് മായാത്ത സംഭാവനകള് നല്കിയ വ്യക്തി'; രാകേഷ്...
14 Aug 2022 5:10 AM GMTരാകേഷ് ജുന്ജുന്വാല അഥവാ ദലാല് സ്ട്രീറ്റിലെ കാളക്കൂറ്റന്!
14 Aug 2022 4:56 AM GMT