Latest News

ശിവസേനയുടെ ഭീഷണി: മുംബൈയില്‍ 'കറാച്ചി ബേക്കറി'യുടെ പേര് മാറ്റുന്നു

ശിവസേനയുടെ ഭീഷണി: മുംബൈയില്‍ കറാച്ചി ബേക്കറിയുടെ പേര് മാറ്റുന്നു
X

മുംബൈ: ശിവസേന നേതാക്കളുടെ ഭീഷണിയെത്തുടര്‍ന്ന് മുംബൈയിലെ പ്രമുഖ വ്യാപാരസ്ഥാപനമായ കറാച്ചി ബേക്കറി പേര് മാറ്റാന്‍ ഒരുങ്ങുന്നു. പാകിസ്താനി പേരായ കറാച്ചി മാറ്റി മറാത്തി പേരാക്കാനാണ് ശിവസേനാ നേതാവ് നിതിന്‍ നന്ദഗാവ്കര്‍ ഉടമകള്‍ക്ക് അന്ത്യശാസനം നല്‍കിയിരിക്കുന്നത്. കടയുടെ പേര് കടയുടമ പേപ്പര്‍ വച്ച് ഒട്ടിച്ചിരിക്കുകയാണ്.

നിങ്ങള്‍ അത് ചെയ്‌തേ പറ്റൂ. നിങ്ങള്‍ക്ക് ഞങ്ങള്‍ സമയം അനുവദിക്കുന്നു-ശിവസേനാ നേതാക്കള്‍ ഉടമയോട് പറഞ്ഞു.

15 ദിവസത്തിനു ശേഷം വീണ്ടും വരുമെന്ന് മുന്നറിയിപ്പ് നല്‍കിയ അവര്‍ അതിനാവശ്യമായ സഹായസഹകരണങ്ങള്‍ വാഗ്ദാനം ചെയ്യുകയും ചെയ്തു.

Next Story

RELATED STORIES

Share it