Latest News

ശിവസേന, എഐഎഡിഎംകെ എന്നിവയുമായുള്ള ബിജെപിയുടെ സഖ്യം ഗതികേട് കൊണ്ടെന്ന് മായാവതി

ഇന്ത്യയിലെ 130 കോടി ജനങ്ങള്‍ ജനവിരുദ്ധ നയങ്ങള്‍ നടപ്പാക്കുന്ന ബിജെപിയെ അധികാരത്തില്‍ നിന്ന് നിഷ്‌കാസനം ചെയ്യും. കര്‍ഷക വിരുദ്ധതൊഴിലാളി വിരുദ്ധ ബിജെപി സര്‍ക്കാര്‍ ഒരിക്കല്‍ കൂടി അധികാരത്തിലെത്താന്‍ ജനങ്ങള്‍ സമ്മതിക്കില്ലെന്നും അവര്‍ വ്യക്തമാക്കി.

ശിവസേന, എഐഎഡിഎംകെ എന്നിവയുമായുള്ള  ബിജെപിയുടെ സഖ്യം ഗതികേട് കൊണ്ടെന്ന് മായാവതി
X

ലക്‌നോ: മഹാരാഷ്ട്രയിലും തമിഴ്‌നാട്ടിലും പ്രാദേശിക കക്ഷികളുമായി സഖ്യമുണ്ടാക്കിയ ബിജെപി നടപടിയെ പരിഹസിച്ച് ബിഎസ്പി അധ്യക്ഷ മായാവതി. ബിജെപിയെയും മോദിയെയും നിരന്തരം അധിക്ഷേപിക്കുന്ന ശിവസേനയുമായി സഖ്യമുണ്ടാക്കിയത് ബിജെപിയുടെ ഗതികേടു കൊണ്ടാണെന്ന് മായാവതി വ്യക്തമാക്കി. തമിഴ്‌നാട്ടില്‍ എഐഎഡിഎംകെയുമായും ബിജെപി സഖ്യമുണ്ടാക്കിയത് തോല്‍വി ഭയന്നാണെന്നും മായാവതി പരിഹസിച്ചു.

ബിഹാറിലും പിന്നീട് മഹാരാഷ്ട്രയിലും ഇപ്പോള്‍ തമിഴ്‌നാട്ടിലും പ്രാദേശിക കക്ഷികളെ ചേര്‍ത്തു നിര്‍ത്തുന്നതിന് പിന്നില്‍ ഉത്തര്‍പ്രദേശില്‍ എസ്പി-ബിഎസ്പി സഖ്യം വന്നതിന്റെ ഭയപ്പാട് മൂലമാണ്.ഇന്ത്യയിലെ 130 കോടി ജനങ്ങള്‍ ജനവിരുദ്ധ നയങ്ങള്‍ നടപ്പാക്കുന്ന ബിജെപിയെ അധികാരത്തില്‍ നിന്ന് നിഷ്‌കാസനം ചെയ്യും. കര്‍ഷക വിരുദ്ധതൊഴിലാളി വിരുദ്ധ ബിജെപി സര്‍ക്കാര്‍ ഒരിക്കല്‍ കൂടി അധികാരത്തിലെത്താന്‍ ജനങ്ങള്‍ സമ്മതിക്കില്ലെന്നും അവര്‍ വ്യക്തമാക്കി.

80 സീറ്റുകളുള്ള ഉത്തര്‍പ്രദേശില്‍ നിലവില്‍ എന്‍ഡിഎയ്ക്ക് 73 സീറ്റുകളാണുള്ളത്. എന്നാല്‍ എസ്പി-ബിഎസ്പി സഖ്യം വരുന്നതോടെ ഇതില്‍ 50 സീറ്റുകളെങ്കിലും നഷ്ടപ്പെടുമെന്നാണ് അഭിപ്രായ സര്‍വ്വെകള്‍ പറയുന്നത്.ഇത് പരിഹരിക്കാനാണ് തെക്കു കിഴക്കന്‍ ഇന്ത്യയില്‍ പ്രാദേശിക കക്ഷികളെ പോക്കറ്റിലാക്കാന്‍ ശ്രമിക്കുന്നത്. ഇതിന്റെ ഭാഗമായി തമിഴ് നാട്ടില്‍ എഐഎഡിഎംകെയുമായി തിരഞ്ഞെടുപ്പ് സഖ്യം കഴിഞ്ഞ ദിവസമാണ് പാര്‍ട്ടി രൂപീകരിച്ചത്. ഒഡീഷയിലും ബിജെഡിയുമായി ചര്‍ച്ചകളിലാണ് പാര്‍ട്ടി. കോണ്‍ഗ്രസാണ് അവിടെ പ്രധാന എതിരാളി.

Next Story

RELATED STORIES

Share it