മഹാരാഷ്ട്ര സര്‍ക്കാര്‍ രൂപീകരണം: ശരത് പവാര്‍- സോണിയാഗാന്ധി കൂടിക്കാഴ്ച ഞായറാഴ്ച
ശിവസേനയും എന്‍സിപിയും കോണ്‍ഗ്രസും ചേര്‍ന്ന് സര്‍ക്കാര്‍ രൂപീകരിക്കുമെന്നും അഞ്ച് വര്‍ഷം തികച്ചും ഭരിക്കുമെന്നും എന്‍സിപി നേതാവ് ശരത്പവാര്‍ നേരത്തെ വ്യക്തമായിരുന്നു.
മുംബൈ: മഹാരാഷ്ട്രയില സ്ഥിതിഗതികള്‍ ചര്‍ച്ച ചെയ്യാനും ഭാവി പരിപാടികള്‍ തീരുമാനിക്കാനുമായി കോണ്‍ഗ്രസ് നേതാവ് സോണിയാഗാന്ധിയും എന്‍സിപി നേതാവ് ശരത്പവാറും തമ്മില്‍ കൂടിക്കാഴ്ച. ശിവസേനയുമായി ചേര്‍ന്ന് സര്‍ക്കാര്‍ രൂപീകരിക്കുമ്പോള്‍ എടുക്കേണ്ട മുന്‍കരുതലുകളെ കുറിച്ച് ഇരുവരും ചര്‍ച്ച ചെയ്യുമെന്ന് വിവരങ്ങള്‍ പുറത്തുവിട്ട കോണ്‍ഗ്രസ് നേതാവ് മല്ലികാര്‍ജുന്‍ കാര്‍ഗെ പറഞ്ഞു. മൂന്ന് പാര്‍ട്ടികളും ചേര്‍ന്ന് പൊതുമിനിമം പരിപാടി തയ്യാറാക്കിയിട്ടുണ്ടെന്ന് പ്രഖ്യാപിച്ചതിനു തൊട്ടുപിന്നാലെയാണ് കൂടിക്കാഴ്ചയുടെ വിവരവും പുറത്തുവന്നത്. മൂന്നു പാര്‍ട്ടികളുടെ പ്രതിനിധികളും നാളെ ഗവര്‍ണര്‍ ഭഗത് സിങ് കോഷ്യാരിയെ കാണും.
'കോണ്‍ഗ്രസ്സിന് മാത്രമായി ഒന്നും തീരുമാനിക്കാനാവില്ല. അതിന്റെ ഭാഗമായാണ് കൂടിക്കാഴ്ച നിശ്ചയിച്ചിരിക്കുന്നത്. പ്രശ്‌നങ്ങളും പ്രതിസന്ധികളും എങ്ങനെ പരിഹരിക്കുമെന്ന കാര്യം ഇരുവരും ചര്‍ച്ച ചെയ്യും'- മല്ലികാര്‍ജുന്‍ കാര്‍ഗെ എഎന്‍ഐയോട് പറഞ്ഞു. അവര്‍ ഒരുമിച്ചിരുന്ന് ചര്‍ച്ച ചെയ്താലേ ഭാവി കാര്യങ്ങളും പരിപാടികളും തീര്‍ച്ചപ്പെടുത്താനാവൂവെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
ശിവസേനയും എന്‍സിപിയും കോണ്‍ഗ്രസും ചേര്‍ന്ന് സര്‍ക്കാര്‍ രൂപീകരിക്കുമെന്നും അഞ്ച് വര്‍ഷം തികച്ചും ഭരിക്കുമെന്നും എന്‍സിപി നേതാവ് ശരത്പവാര്‍ നേരത്തെ വ്യക്തമായിരുന്നു.
ഏറ്റവും വലിയ ഒറ്റ കക്ഷിയായ ബിജെപിക്കും തൊട്ടടുത്ത പാര്‍ട്ടികളായ ശിവസേനയ്ക്കും എന്‍സിപിക്കും സര്‍ക്കാര്‍ രൂപീകരിക്കാനാവാത്ത സാഹചര്യത്തിലാണ് ഗവര്‍ണര്‍ രാഷ്ട്രപതിഭരണത്തിന് ശുപാര്‍ശ ചെയ്തത്. എന്നാല്‍ ശിവസേനക്കും എന്‍സിപിക്കും ബിജെപിക്ക് നല്‍കിയ അത്രതന്നെ സമയം അനുവദിച്ചില്ലെന്നും ആരോപണമുണ്ട്.
RELATED STORIES
കോഴിക്കോട് കൂടരഞ്ഞിയില്‍ ബൈക്കും ഓട്ടോയും കൂട്ടിയിടിച്ച് രണ്ടു മരണം
10 Jun 2023 2:57 PM GMTഉത്തര്‍പ്രദേശില്‍ ബിജെപി നേതാവ് വീട്ടിനുള്ളില്‍ വെടിയേറ്റു മരിച്ച...
10 Jun 2023 2:51 PM GMTമല്‍സ്യബന്ധനത്തിനിടെ യന്ത്രത്തകരാര്‍; താനൂരില്‍ കടലില്‍ കുടുങ്ങിയ...
10 Jun 2023 2:21 PM GMTവ്യാജ സര്‍ട്ടിഫിക്കറ്റ് വിവാദം: കെ വിദ്യയുടെ വീട്ടില്‍ പരിശോധന;...
10 Jun 2023 1:56 PM GMTകേരളാ സര്‍വകലാശാലയിലെ 37 പേരുടെ ബിരുദസര്‍ട്ടിഫിക്കറ്റ് റദ്ദാക്കാന്‍...
10 Jun 2023 1:21 PM GMTകളിക്കുന്നതിനിടെ മരക്കൊമ്പ് വീണ് എട്ടുവയസ്സുകാരന് മരണപ്പെട്ടു
10 Jun 2023 1:11 PM GMT