Latest News

ഷാഫി പറമ്പിലിനെതിരേ അധിക്ഷേപ പരാമര്‍ശവുമായി സിപിഎം പാലക്കാട് ജില്ലാ സെക്രട്ടറി

ഷാഫി പറമ്പിലിനെതിരേ അധിക്ഷേപ പരാമര്‍ശവുമായി സിപിഎം പാലക്കാട് ജില്ലാ സെക്രട്ടറി
X

പാലക്കാട്: ഷാഫി പറമ്പില്‍ എംപിക്കെതിരേ അധിക്ഷേപ പരാമര്‍ശവുമായി സിപിഎം പാലക്കാട് ജില്ലാ സെക്രട്ടറി ഇ എന്‍ സുരേഷ് ബാബു. ആരെയെങ്കിലും ഒന്ന് നന്നായി കണ്ടാല്‍ എന്നാല്‍ പിന്നെ ബാംഗ്ലൂരിലേക്ക് ട്രിപ്പടിക്കാം എന്നു ഷാഫി പറയുമെന്നും സ്ത്രീവിഷയത്തില്‍ ഷാഫി, രാഹുല്‍ മാങ്കൂട്ടത്തിലിന്റെ ഹെഡ്മാസ്റ്റര്‍ ആണെന്നും സുരേഷ് ബാബു പറഞ്ഞു. കോണ്‍ഗ്രസില്‍ ഉള്ളവരെല്ലാം ഈ വിഷയത്തില്‍ അതിലും വലിയ അധ്യാപകരാണെന്നും സുരേഷ് ബാബു പറഞ്ഞു.

ലൈംഗിക ആരോപണം ഉയര്‍ന്നതിനുശേഷം 38 ദിവസത്തോളം മണ്ഡലത്തില്‍നിന്നു വിട്ടുനിന്ന രാഹുല്‍ ഇന്നലെയാണ് പാലക്കാട്ടെത്തിയത്. പാലക്കാട്ടെ പ്രാദേശിക കോണ്‍ഗ്രസ് നേതാവിന്റെ മരണവീട്ടിലേക്കാണ് ആദ്യം പോയത്. എന്നാല്‍ രാഹുല്‍ എത്തിയതുമുതല്‍ പ്രതിപക്ഷ പാര്‍ട്ടികള്‍ പ്രതിഷേധവുമായി രംഗത്തെത്തി. രാഹുലിനെ പൊതുപരിപാടിയില്‍ പങ്കെടുപ്പിക്കില്ലെന്നായിരുന്നു ഡിവൈഎഫ്ഐ വ്യക്തമാക്കിയത്.

Next Story

RELATED STORIES

Share it