ശബരിമല: അക്രമികളുടെ കേസ് നടത്തിപ്പിനായി ശതം സമര്‍പ്പയാമിയുമായി കര്‍മസമിതി; പരിഹാസവുമായി സോഷ്യല്‍ മീഡിയ
കര്‍മസമിതി വര്‍ക്കിങ് പ്രസിഡന്റ് കെ പി ശശികലയാണ് പണപ്പിരിവിന് ആഹ്വാനം ചെയ്തിരിക്കുന്നത്. സംസ്‌കൃത ഭാഷയില്‍ ഞാന്‍ നൂറു സമര്‍പ്പിക്കുന്നു എന്നര്‍ത്ഥം വരുന്ന ശതം സമര്‍പ്പയാമി എന്ന പേരിലാണ് പണപ്പിരിവ് ക്യാംപയിന്‍.

തിരുവനന്തപുരം: ശബരിമലയില്‍ യുവതികള്‍ പ്രവേശിച്ചതിനെ തുടര്‍ന്നു തെരുവില്‍ അക്രമം നടത്തി കേസിലുള്‍പെട്ടവരെ സഹായിക്കാനായി ശബരിമല കര്‍മസമിതിയുടെ പണപ്പിരിവ്. കര്‍മസമിതി വര്‍ക്കിങ് പ്രസിഡന്റ് കെ പി ശശികലയാണ് പണപ്പിരിവിന് ആഹ്വാനം ചെയ്തിരിക്കുന്നത്. സംസ്‌കൃത ഭാഷയില്‍ ഞാന്‍ നൂറു സമര്‍പ്പിക്കുന്നു എന്നര്‍ത്ഥം വരുന്ന ശതം സമര്‍പ്പയാമി എന്ന പേരിലാണ് പണപ്പിരിവ് ക്യാംപയിന്‍. യുവതീ പ്രവേശനവുമായി ബന്ധപ്പെട്ടു സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിലായി വന്‍ അക്രമമാണ് സംഘപരിവാരം അഴിച്ചു വിട്ടത്. തുടര്‍ന്നു കേസിലുള്‍പെട്ട പ്രവര്‍ത്തകര്‍ക്കായി നിയമസഹായം ലഭ്യമാക്കാനാണ് പുതിയ പണപ്പിരിവ്. ഭക്തര്‍ക്ക് വേണ്ടി പോരാടിയ സമരഭടന്മാര്‍ക്കായി പണം സംഭാവന നല്‍കണമെന്ന് വീഡിയോയില്‍ ശശികല അഭ്യര്‍ത്ഥിക്കുന്നു. ഇതൊരു ചലഞ്ചായി ഏറ്റെടുക്കുകയും മറ്റുള്ളവരെ സംഭാവന നല്‍കാന്‍ പ്രേരിപ്പിക്കുകയും ചെയ്യണമെന്നും ശശികല അഭ്യര്‍ത്ഥിക്കുന്നുണ്ട്. സോഷ്യല്‍ മീഡിയ ഗ്രൂപ്പുകളിലൂടെ പ്രചരിക്കുന്ന വീഡിയോയില്‍ ശബരിമല കര്‍മസമിതിയുടെ ബാങ്ക് അക്കൗണ്ട് വിവരങ്ങളും ഉള്‍പെടുത്തിയിട്ടുണ്ട്. അതേസമയം ശതം സമര്‍പ്പയാമി ക്യാംപയിനെ പരിഹസിക്കുന്ന വിവിധ വീഡിയോകളും ട്രോളുകളും സോഷ്യല്‍ മീഡിയയില്‍ പ്രചരിക്കുകയാണ്. അക്രമികള്‍ക്കായി കേസു നടത്താന്‍ പരസ്യമായി ആഹ്വാനം ചെയ്തതിനെ തുടര്‍ന്നാണ് പരിഹാസം.
RELATED STORIES
ഗുസ്തി താരങ്ങള് സമരത്തില് നിന്ന് താല്ക്കാലികമായി പിന്വാങ്ങി; ...
30 May 2023 7:23 PM GMTഹാത്റസ് കേസില് ജയിലിലടച്ച മസൂദ് അഹമ്മദിന് ഇഡി കേസില് ജാമ്യം
30 May 2023 1:36 PM GMTകേരളത്തില് അഞ്ച് ദിവസം വ്യാപകമായ ഇടിമിന്നലോടുകൂടിയ മഴക്ക് സാധ്യത;...
30 May 2023 1:35 PM GMTകണ്ണൂര് വിമാനത്താവളത്തെ കൊല്ലരുത്; അടിയന്തരമായ ഇടപെടല് നടത്തണം: എസ്...
30 May 2023 12:56 PM GMTസിദ്ദിഖ് കൊലപാതകം; എല്ലാം ആസൂത്രണം ചെയ്തത് ഷിബിലി; ഹണിട്രാപ്പ്...
30 May 2023 12:41 PM GMTപ്രശസ്ത നടന് ഹരീഷ് പേങ്ങന് അന്തരിച്ചു
30 May 2023 11:26 AM GMT