Latest News

അക്രമത്തില്‍ പോലിസ് ഇടപെട്ടില്ലെന്ന് മരിച്ചയാളുടെ ഭാര്യ; രണ്ടു സിപിഎം പ്രവര്‍ത്തകര്‍ കസ്റ്റഡിയില്‍

പന്തളത്ത് റാലിക്കിടെ കല്ലേറുണ്ടായപ്പോള്‍ പോലിസ് ഇടപെടാതെ നോക്കി നില്‍ക്കുകയായിരുന്നുവെന്ന് കല്ലേറേറ്റ് മരിച്ച ചന്ദ്രന്‍ ഉണ്ണിത്താന്റെ കുടുംബം. കര്‍മസമിതിയുടെ പ്രതിഷേധപ്രകടനം സമാധാനപരമായിരുന്നുവെന്നും അവര്‍ അവകാശപ്പെട്ടു.

അക്രമത്തില്‍ പോലിസ് ഇടപെട്ടില്ലെന്ന്   മരിച്ചയാളുടെ ഭാര്യ;   രണ്ടു സിപിഎം പ്രവര്‍ത്തകര്‍ കസ്റ്റഡിയില്‍
X
പത്തനംതിട്ട: പന്തളത്ത് റാലിക്കിടെ കല്ലേറുണ്ടായപ്പോള്‍ പോലിസ് ഇടപെടാതെ നോക്കി നില്‍ക്കുകയായിരുന്നുവെന്ന് കല്ലേറേറ്റ് മരിച്ച ചന്ദ്രന്‍ ഉണ്ണിത്താന്റെ കുടുംബം. കര്‍മസമിതിയുടെ പ്രതിഷേധപ്രകടനം സമാധാനപരമായിരുന്നുവെന്നും അവര്‍ അവകാശപ്പെട്ടു. അവര്‍. പോലിസ് ശരിയായ അന്വേഷണം നടത്തണമെന്നും ചന്ദ്രന്റെ ഭാര്യ വശ്യപ്പെട്ടു. സ്വകാര്യ ചാനലിനോട് സംസാരിക്കുകയായിരുന്നു അവര്‍.

കുരമ്പാല കുറ്റിയില്‍ ചന്ദ്രന്‍ ഉണ്ണിത്താന്‍ (55) ആണു ബുധനാഴ്ച ശബരിമല കര്‍മസമിതിയുടെയും സിപിഎമ്മിന്റെയും പ്രവര്‍ത്തകര്‍ തമ്മിലുണ്ടായ സംഘര്‍ഷത്തില്‍ മരിച്ചത്. കല്ലേറില്‍ ഗുരുതര പരിക്കേറ്റ ചന്ദ്രന്‍ ഉണ്ണിത്താന്‍ ബുധനാഴ്ച അര്‍ധരാത്രിയോടെയാണ് മരിച്ചത്.

ദൂൈമരവഅതേസമയം, ചന്ദ്രന്‍ മരിച്ച സംഭവത്തില്‍ രണ്ടുപേരെ കസ്റ്റഡിയിലെടുത്തു. പന്തളം സ്വദേശികളായ കണ്ണന്‍, അജു എന്നിവരാണ് കസ്റ്റഡിയിലുള്ളത്.ചന്ദ്രന്റെ മൃതദേഹം കോട്ടയം മെഡിക്കല്‍ കോളജില്‍ പോസ്റ്റ്‌മോര്‍ട്ടം നടത്തി ഇന്നു സംസ്‌കരിക്കും. സംഘര്‍ഷസാധ്യത കണക്കിലെടുത്തു പന്തളത്തും സമീപപ്രദേശങ്ങളിലും പൊലീസ് സുരക്ഷാസംവിധാനം ശക്തിപ്പെടുത്തി.




Next Story

RELATED STORIES

Share it