വിദ്യാര്‍ഥിനികളെ പീഡിപ്പിച്ച അധ്യാപകന്‍ അറസ്റ്റില്‍

കണ്ണൂര്‍: കണ്ണൂരില്‍ വിദ്യാര്‍ഥിനികളെ ലൈംഗികമായി പീഡിപ്പിച്ച അധ്യാപകന്‍ അറസ്റ്റിലായി. മലപ്പുറം കൊണ്ടോട്ടി സ്വദേശി ഫൈസല്‍ മേച്ചേരി (52) യാണ് അറസ്റ്റിലായത്. 28 ഓളം വിദ്യാര്‍ഥിനികളാണ് അധ്യാപകനെതിരേ പരാതി നല്‍കിയിരിക്കുന്നത്. സ്‌കൂളില്‍ അധ്യാപിക നടത്തിയ കൗണ്‍സിലിങ്ങിലാണ് വിദ്യാര്‍ഥിനികള്‍ പീഡനവിവരം വെളിപ്പെടുത്തിയത്. പിന്നാലെയാണ് ചൈല്‍ഡ് ലൈന്‍ വിദ്യാര്‍ഥികളുടെ മൊഴി രേഖപ്പെടുത്തി. അത് പോലിസിന് കൈമാറുകയായിരുന്നു.
തളിപ്പറമ്പ് നോര്‍ത്ത് ഉപജില്ലാ വിദ്യാഭാസ പരിധിയിലെ ഒരു സ്‌കൂളില്‍ നിന്നാണ് ഇത്രയധികം പരാതികള്‍ ഉയരുന്നത്. കൊവിഡ് കഴിഞ്ഞ് 2021 നവംബറില്‍ ക്ലാസ് തുടങ്ങി രണ്ടാഴ്ച കഴിഞ്ഞത് മുതല്‍ അധ്യാപകന്‍ 6, 7 ക്ലാസിലുള്ള 28 ഓളം പെണ്‍കുട്ടികളെ അധ്യാപകന്‍ പലതവണയായി പീഡനത്തിനിരയാക്കിയെന്നാണ് പരാതി. നാല് വര്‍ഷമായി അധ്യാപകന്‍ ഈ സ്‌കൂളില്‍ അറബി പഠിപ്പിക്കുകയാണ്. മറ്റൊരു സ്‌കൂളില്‍ നിന്നുമെത്തിയതാണ്. അധ്യാപകന്റെ അറസ്റ്റ് രേഖപ്പെടുത്തിയിട്ടുണ്ട്. നിലവില്‍ അഞ്ച് കേസുകളാണ് തളിപ്പറമ്പ് പോലിസ് എടുത്തിരിക്കുന്നത്. മറ്റ് വിദ്യാര്‍ഥിനികളുടെ പരാതികള്‍ കേട്ട് കൂടുതല്‍ കേസെടുക്കുമെന്ന് പോലിസ് അറിയിച്ചു.
RELATED STORIES
'ആര്‍എസ്എസുകാര്‍ 21ാം നൂറ്റാണ്ടിലെ കൗരവര്‍'; രാഹുല്‍ ഗാന്ധിക്കെതിരേ...
1 April 2023 12:07 PM GMTബംഗാള്‍, ഗുജറാത്ത് അക്രമങ്ങള്‍ 2024ന്റെ ബിജെപിയുടെ ട്രെയിലര്‍...
1 April 2023 11:59 AM GMTകണ്ണൂര്‍ കേളകത്ത് പുഴയില്‍ കുളിക്കാനിറങ്ങിയ അച്ഛനും മകനും മുങ്ങി...
1 April 2023 7:22 AM GMTഅനധികൃതമായി യുഎസ് അതിര്‍ത്തി കടക്കാന്‍ ശ്രമിച്ച ഇന്ത്യന്‍ കുടുംബം...
1 April 2023 6:03 AM GMTകോഴിക്കോട്ട് വസ്ത്രാലയത്തില്‍ വന്‍ തീപ്പിടിത്തം; കാറുകള്‍ കത്തിനശിച്ചു
1 April 2023 4:08 AM GMTമോദിയുടെ ബിരുദം സംബന്ധിച്ച വിവരം നല്‍കേണ്ട; കെജ്രിവാളിന് കാല് ലക്ഷം...
31 March 2023 2:26 PM GMT