Latest News

സംസ്ഥാനത്ത് കടുത്ത ഉഷ്ണതരംഗം

സംസ്ഥാനത്ത് കടുത്ത ഉഷ്ണതരംഗം
X

തിരുവനന്തപുരം: സംസ്ഥാനത്ത് കടുത്ത ഉഷ്ണതരംഗം തുടരുന്ന സാഹചര്യത്തില്‍ ഇടുക്കി, വയനാട് ഒഴികെയുള്ള 12 ജില്ലകളില്‍ കേന്ദ്ര കാലാവസ്ഥാ വകുപ്പ് യെല്ലോ അലേര്‍ട്ട് പ്രഖ്യാപിച്ചു. വരും ദിവസങ്ങളില്‍ താപനില സാധാരണയേക്കാള്‍ രണ്ട് മുതല്‍ മൂന്ന് ഡിഗ്രി സെല്‍ഷ്യസ് വരെ ഉയരാന്‍ സാധ്യതയുണ്ട്. ഉയര്‍ന്ന താപനിലയോടൊപ്പം അന്തരീക്ഷത്തിലെ ഈര്‍പ്പവും വര്‍ധിക്കുന്നത് ശാരീരിക അസ്വസ്ഥതകള്‍ക്കും കഠിനമായ ചൂട് അനുഭവപ്പെടാനും കാരണമാകും.

കടുത്ത ചൂടിന്റെ പശ്ചാത്തലത്തില്‍ ഏപ്രില്‍ 19 വരെ അതീവ ജാഗ്രത പാലിക്കണമെന്ന് ആരോഗ്യ വകുപ്പ് നിര്‍ദ്ദേശിച്ചു. മലയോര മേഖലകളൊഴികെ മറ്റിടങ്ങളില്‍ ചൂടും അസ്വസ്ഥതയും നിറഞ്ഞ കാലാവസ്ഥ തുടരും. നേരിട്ട് വെയില്‍ ഏല്‍ക്കുന്നത് ഒഴിവാക്കുക, ധാരാളം വെള്ളം കുടിക്കുക തുടങ്ങിയ മുന്‍കരുതലുകള്‍ സ്വീകരിക്കേണ്ടത് അത്യാവശ്യമാണ്. സൂര്യാഘാതം, നിര്‍ജ്ജലീകരണം എന്നിവയ്ക്ക് സാധ്യതയുള്ളതിനാല്‍ പൊതുജനങ്ങള്‍ ജാഗ്രത പാലിക്കണമെന്നും ഉച്ചസമയങ്ങളില്‍ വെയിലത്ത് ജോലി ചെയ്യുന്നത് ഒഴിവാക്കണമെന്നും അധികൃതര്‍ അറിയിച്ചു.

Next Story

RELATED STORIES

Share it