Latest News

ലോണ്‍ ആപ്പ് ഭീഷണി; മോര്‍ഫ് ചെയ്ത ചിത്രങ്ങള്‍ പ്രചരിപ്പിച്ചു, യുവാവിനെ കാണാതായി

ലോണ്‍ ആപ്പ് ഭീഷണി; മോര്‍ഫ് ചെയ്ത ചിത്രങ്ങള്‍ പ്രചരിപ്പിച്ചു, യുവാവിനെ കാണാതായി
X

കോഴിക്കോട്: ലോണ്‍ ആപ്പ് ഭീഷണിയെ തുടര്‍ന്ന് വടകരയില്‍ 25കാരനെ കാണാതായി. ആയഞ്ചേരി സ്വദേശി വിഷ്ണു പ്രകാശിനെയാണ് കാണാതായത്. 13ാം തിയ്യതി ബാങ്കിലേക്ക് പോകുന്നുവെന്ന് പറഞ്ഞ് വീട്ടില്‍ നിന്നിറങ്ങിയ വിഷ്ണുവിനെ ഇതുവരെ കണ്ടെത്താനായിട്ടില്ല.

സംഭവത്തില്‍ വടകര പോലിസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു. വിഷ്ണു ലോണ്‍ ആപ്പിലൂടെ 10,000 രൂപ വായ്പ എടുത്തിരുന്നതായും തിരിച്ചടവ് മുടങ്ങിയതിനെ തുടര്‍ന്ന് നിരന്തരം ഭീഷണി കോളുകള്‍ വന്നിരുന്നതായും കുടുംബം അറിയിച്ചു. ഇതിന് പിന്നാലെ വിഷ്ണുവിന്റെ മോര്‍ഫ് ചെയ്ത നഗ്‌ന ചിത്രങ്ങള്‍ ലോണ്‍ ആപ്പ് സംഘങ്ങള്‍ നിരവധി ആളുകള്‍ക്ക് അയച്ചു. ലോണ്‍ ആപ്പിന്റെ ഭീഷണി ഭയന്നാണ് വിഷ്ണു നാടുവിട്ടതെന്നാണ് ബന്ധുക്കള്‍ സംശയിക്കുന്നത്.

Next Story

RELATED STORIES

Share it