Kerala

മല്‍സ്യബന്ധനത്തിനിടെ കടലില്‍ വച്ച് ശ്വാസതടസ്സം; ഒരാള്‍ മരിച്ചു, മൂന്നു പേര്‍ അബോധാവസ്ഥയില്‍

മല്‍സ്യബന്ധനത്തിനിടെ കടലില്‍ വച്ച് ശ്വാസതടസ്സം; ഒരാള്‍ മരിച്ചു, മൂന്നു പേര്‍ അബോധാവസ്ഥയില്‍
X

കോഴിക്കോട്: കടലില്‍ വച്ച് ശ്വാസതടസ്സവും ദേഹാസ്വാസ്ഥ്യവും അനുഭവപ്പെട്ട് അബോധാവസ്ഥയിലായ നാലു പേരില്‍ ഒരാള്‍ മരിച്ചു. ബംഗാള്‍ സ്വദേശി ഷഹദേബ് ദാസ് ആണ് മരിച്ചത്. ബേപ്പൂര്‍ ഹാര്‍ബറില്‍ നിന്ന് മല്‍സ്യബന്ധനത്തിന് പോയ തൊഴിലാളികള്‍ക്കാണ് കടലില്‍ വച്ച് ശ്വാസതടസ്സവും ദേഹാസ്വാസ്ഥ്യവും അനുഭവപ്പെട്ടത്. 'ആയിഷ' എന്ന ബോട്ടിലെ ജീവനക്കാര്‍ക്കാണ് അസ്വസ്ഥതകള്‍ ഉണ്ടായത്.

ബോട്ടിലുണ്ടായിരുന്ന 12 തൊഴിലാളികളില്‍ നാലുപേര്‍ കുഴഞ്ഞുവീഴുകയായിരുന്നു. തീരത്തുനിന്ന് പത്ത് നോട്ടിക്കല്‍ മൈല്‍ അകലെ ആയിരുന്നു സംഭവം. ബോട്ടിന്റെ എന്‍ജിന്‍ റൂമില്‍ വെള്ളം കയറിയത് പരിശോധിക്കാന്‍ പോയപ്പോഴാണ് തൊഴിലാളികള്‍ക്ക് ശ്വാസതടസ്സം അനുഭവപ്പെട്ടത്. എന്‍ജിന്‍ റൂമിനുള്ളിലെ പുകയോ വാതകമോ ശ്വസിച്ചതാകാം ദേഹാസ്വാസ്ഥ്യത്തിന് കാരണമെന്നാണ് പ്രാഥമിക നിഗമനം. ശ്വാസതടസം അനുഭവപ്പെട്ടവരെ ആശുപത്രിയിലേക്ക് മാറ്റി.


Next Story

RELATED STORIES

Share it