Latest News

ഡൽഹിയിൽ മതിൽ ഇടിഞ്ഞു വീണ് ഏഴുമരണം; മരിച്ചവരിൽ കുട്ടികളും

ഡൽഹിയിൽ മതിൽ ഇടിഞ്ഞു വീണ് ഏഴുമരണം; മരിച്ചവരിൽ കുട്ടികളും
X

ന്യൂഡൽഹി: ജയ്ത്പൂരിൽ മതിൽ ഇടിഞ്ഞു വീണ് എഴുമരണം. ശനിയാഴ്ച രാവിലെ തെക്കുകിഴക്കൻ ഡൽഹിയിലെ ജയ്ത്പൂരിലെ ഹരി നഗർ പ്രദേശത്താണ് സംഭവം.

തുടർച്ചയായ മഴയിൽ ദുർബലമായ മതിൽ ഇടിഞ്ഞു വീഴുകയായിരുന്നു. മരിച്ചവരിൽ രണ്ടുപേർ കുട്ടികളാണ്. അവശിഷ്ടങ്ങൾക്കിടയിൽ കുടുങ്ങി കിടന്നിരുന്ന ആളുകളെ ഉടൻ തന്നെ മണ്ണ് നീക്കി പുറത്തെടുത്തെങ്കിലും മരിക്കുകയായിരുന്നു. അതേ സമയം, അപകടത്തിൽ പരിക്കേറ്റവരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

Next Story

RELATED STORIES

Share it