Latest News

പണം വാങ്ങല്‍ മാത്രമല്ല, ആവശ്യക്കാരനെ പല തവണ വരുത്തി ബുദ്ധിമുട്ടിക്കുന്നതും അഴിമതിയാണെന്ന് മന്ത്രി കെ രാജന്‍

വില്ലേജ് ഓഫിസുകളുടെ കാര്യക്ഷമത വര്‍ദ്ധിപ്പിക്കേണ്ടത് അനിവാര്യതയാണെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ ഉദ്ഘാടന പ്രസംഗത്തില്‍ പറഞ്ഞു

പണം വാങ്ങല്‍ മാത്രമല്ല, ആവശ്യക്കാരനെ പല തവണ വരുത്തി ബുദ്ധിമുട്ടിക്കുന്നതും അഴിമതിയാണെന്ന് മന്ത്രി കെ രാജന്‍
X

തിരുവനന്തപുരം: സംസ്ഥാനത്തെവില്ലേജ് ഓഫിസുകള്‍ മാത്രമല്ല പൊതുജനങ്ങള്‍ക്കുള്ള സര്‍വീസുകളും സ്മാര്‍ട്ടാക്കുമെന്ന് റവന്യൂ മന്ത്രി കെ രാജന്‍. പുതിയ കെട്ടിടങ്ങളും സാങ്കേതിക വിദ്യകളും മാത്രമല്ല സേവനങ്ങളും സ്മാര്‍ട്ടാക്കാനാണ് ഉദ്ദേശിക്കുന്നത്. സംസ്ഥാനത്തെ വില്ലേജ് ഓഫിസര്‍മാരുമായി ഓണ്‍ലൈനായി നടത്തിയ കൂടിക്കാഴ്ചയില്‍ സംസാരിക്കുകയായിരുന്നുമന്ത്രി. റവന്യൂ വകുപ്പ് നടപ്പാക്കാന്‍ ഉദ്ദേശിക്കുന്നവിഷന്‍ ആന്റ് മിഷന്‍ 2021-26 പദ്ധതിയുടെ നടത്തിപ്പിനായുള്ള നിര്‍ദ്ദേശങ്ങള്‍ സ്വരൂപിക്കുക കൂടിയാണ് ഇന്നത്തെ പരിപാടിയുടെ ലക്ഷ്യം. അഴിമതി വച്ചുപൊറുപ്പിക്കില്ലെന്നും മന്ത്രി പറഞ്ഞു.

പണം വാങ്ങല്‍ മാത്രമല്ല, ഒരു ആവശ്യത്തിന് എത്തുന്നയാളെ പല തവണ വരുത്തി ബുദ്ധിമുട്ടിക്കുന്നതും അഴിമതിയാണ്. റവന്യൂ വകുപ്പ് മുഖേന വിതരണം ചെയ്യുന്നസാമൂഹ്യ സുരക്ഷ പെന്‍ഷനുകള്‍ ഓണ്‍ ലൈനാക്കും. ഭൂനികുതി അടയ്ക്കുന്നതിനായി മൊബൈല്‍ ആപ്പ് സംവിധാനം കൊണ്ടുവരും.

അതേസമയം,വില്ലേജ് ഓഫിസുകളുടെ കാര്യക്ഷമത വര്‍ദ്ധിപ്പിക്കേണ്ടത് അനിവാര്യതയാണെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ ഉദ്ഘാടന പ്രസംഗത്തില്‍ പറഞ്ഞു. റവന്യൂ സേവനങ്ങള്‍ ജനങ്ങള്‍ക്ക് അനുഭവഭേദ്യമാക്കുന്നത് വില്ലേജ് ഓഫിസുകളിലൂടെയാണ്. കാലാനുസൃതമായ മാറ്റങ്ങളോട് ജീവനക്കാര്‍ പൊരുത്തപ്പെടാന്‍ തയ്യാറാകണം. വില്ലേജ് ഓഫിസുകളില്‍ ഗുണപരമായ മാറ്റം അനിവാര്യമാണെന്നും മുഖ്യമന്ത്രി പറഞ്ഞു. ഓണ്‍ലൈനായി നടത്തുന്ന യോഗത്തില്‍ കേരളത്തിലെ 1600 ഓളം വില്ലേജ് ഓഫിസര്‍മാരാണ്പങ്കെടുത്തത്. റവന്യു അഡീഷണല്‍ ചീഫ് സെക്രട്ടറി ജയതിലകന്‍, ലാന്റ് റവന്യു കമ്മീണര്‍ കെ ബിജു എന്നവരും ചടങ്ങില്‍ പങ്കെടുത്തു.

Next Story

RELATED STORIES

Share it