യുപിയില്‍ തണുത്ത ചപ്പാത്തി നല്‍കിയതിന്റെ പേരില്‍ കടയുടമയെ വെടിവച്ചു

ലക്നോ: യുപിയില്‍ തണുത്ത ചപ്പാത്തി നല്‍കിയതിന്റെ പേരില്‍ കടയുടമയെ വെടിവച്ചു. ബുധനാഴ്ച്ച രാത്രി ഉത്തര്‍പ്രദേശിലെ ആഗ്രയിലാണ് സംഭവം. തട്ടുകട നടത്തുന്ന അദ്വേഷ് യാദവ് എന്നയാള്‍ക്കാണ് വെടിയേറ്റത്. സംഭവുമായി ബന്ധപെട്ട് രണ്ട് പേരെ പോലിസ് അറസ്റ്റ് ചെയ്തു. അദ്വേഷിന്റെ വഴിയോര കടയില്‍ ഭക്ഷണം കഴിക്കാന്‍ എത്തിയ രണ്ട് യുവാക്കള്‍ ചപ്പാത്തി ആവശ്യപ്പെട്ടു. ചപ്പാത്തി തണുത്തിരിക്കുന്നു എന്ന് യുവാക്കള്‍ ആരോപിച്ചതോടെ അദ്വേഷുമായി ഇവര്‍ തര്‍ക്കത്തില്‍ ഏര്‍പ്പെടുകയായിരുന്നു.
തര്‍ക്കത്തിനിടയില്‍ യുവാക്കളില്‍ ഒരാള്‍ കയ്യിലുള്ള തോക്കെടുത്ത് അദ്വേഷിന്റെ കാലിന് വെടിവെച്ചു. വലതു കാലിന്റെ തുടയ്ക്കാണ് വെടിയേറ്റത്. ഉടനെ തന്നെ അദ്വേഷിനെ അടുത്തുള്ള ആശുപത്രിയില്‍ എത്തിച്ചു. കൃത്യസമയത്ത് ആശുപത്രിയില്‍ എത്തിച്ചതു കൊണ്ട് ജീവഹാനിയുണ്ടായില്ല.
സംഭവത്തില്‍ രണ്ട് പേരെയും അറസ്റ്റ് ചെയ്തതായി പോലിസ് അറിയിച്ചു. കൗസ്തബ് സിങ്, അമിത് ചൗഹാന് എന്നിവരാണ് അറസ്റ്റിലായത്. ഇവരില്‍ നിന്നും ലൈസന്‍സുള്ള രണ്ട് തോക്കുകളും പോലിസ് കണ്ടെത്തി. വധശ്രമം അടക്കമുള്ള വകുപ്പുകള്‍ ചേര്‍ത്ത് ഇരുവര്‍ക്കെതിരെ കേസെടുത്ത് അന്വേഷണം തുടങ്ങിയതായി പേലിസ് അറിയിച്ചു.
RELATED STORIES
കിഫ്ബിക്കെതിരായ നീക്കം; എന്തെല്ലാം എതിർപ്പുണ്ടായാലും ഒരിഞ്ച്...
13 Aug 2022 3:13 PM GMTദേശീയ പതാകയേന്തിയുള്ള റാലിക്കിടെ ബിജെപി നേതാവിനെ പശു കുത്തിവീഴ്ത്തി
13 Aug 2022 2:15 PM GMT'ലാല്‍ സിങ് ഛദ്ദ': സൈന്യത്തെയും മതവികാരത്തെയും വ്രണപ്പെടുത്തിയെന്ന്; ...
13 Aug 2022 10:52 AM GMTഇസ്രായേല്‍ ആക്രമണത്തില്‍ തകര്‍ന്ന ഗസയിലെ വീടുകള്‍ പുനര്‍നിര്‍മിക്കാന്‍ ...
13 Aug 2022 10:45 AM GMTസ്വാതന്ത്ര്യ ദിനത്തിന് മുന്നോടിയായി ഇന്ത്യയെ തേടി ബഹിരാകാശത്ത് നിന്ന് ...
13 Aug 2022 6:57 AM GMTവാഹനാപകടത്തില്‍ പരിക്കേറ്റ് ചികില്‍സയിലായിരുന്ന നടി ആന്‍ ഹേഷ്...
13 Aug 2022 6:39 AM GMT