Latest News

മുതിര്‍ന്ന മാധ്യമപ്രവര്‍ത്തകന്‍ ജിമ്മി ജെയിംസ് ഏഷ്യാനെറ്റ് ന്യൂസ് വിടുന്നു

മുതിര്‍ന്ന മാധ്യമപ്രവര്‍ത്തകന്‍ ജിമ്മി ജെയിംസ് ഏഷ്യാനെറ്റ് ന്യൂസ് വിടുന്നു
X

തിരുവനന്തപുരം: മുതിര്‍ന്ന മാധ്യമപ്രവര്‍ത്തകനും വാര്‍ത്താഅവതാരകനുമായ ജിമ്മി ജെയിംസ് ഏഷ്യാനെറ്റ് ന്യൂസ് വിടുന്നു. സെന്റര്‍ ഫോര്‍ ഫിനാന്‍ഷ്യല്‍ അക്കൗണ്ടബിലിറ്റിയില്‍ അവസരം ലഭിച്ചതിനെ തുടര്‍ന്നാണ് ഏഷ്യാനെറ്റ് വിടുന്നത്.

സാമ്പത്തിക മേഖലയില്‍ ഗവേഷണം നടത്തുന്ന സ്ഥാപനമാണ് സെന്റര്‍ഫോര്‍ ഫിനാന്‍ഷ്യല്‍ അക്കൗണ്ടബിലിറ്റി. ഈ സ്ഥാപനത്തിലെ മാധ്യമ വിഭാഗത്തിലാണ് ജിമ്മിക്ക് അവസരം ലഭിച്ചിരിക്കുന്നത്്.

ജിമ്മി ഏഷ്യാനെറ്റ് ന്യൂസില്‍ രാജി കത്ത് നല്‍കിയിരിക്കുകയാണ്. ഇപ്പോള്‍ നോട്ടീസ് പീരിഡാണ്. കൊച്ചി, തിരുവനന്തപുരം ബ്യൂറോ ചീഫായിരുന്നു. ഇപ്പോള്‍ വാര്‍ത്താ അവതാരകനായ ജിമ്മി, മാധ്യമപ്രവര്‍ത്തകന്‍ കെഎം ബഷീറിനെ കാറിടിച്ച് കൊന്ന കേസിലെ പ്രതി വഫ ഫിറോസിനെ പോയിന്റ് ബ്ലാങ്കില്‍ അഭിമുഖം നടത്തിയത് ഏറെ ചര്‍ച്ചയായിരുന്നു.

Next Story

RELATED STORIES

Share it