Latest News

ഇന്ത്യയില്‍ ജനങ്ങള്‍ തെരുവിലിറങ്ങേണ്ട രാഷ്ട്രീയ സാഹചര്യം: പി എ പൗരന്‍

വര്‍ത്തമാന കാലത്ത് ഭരണ കൂടത്തെ വിമര്‍ശിച്ചാല്‍ സര്‍ക്കാര്‍ പൗരാവകാശം റദ്ദ് ചെയ്യുന്നു. ഭരണഘടന മാത്രമാണ് ജനങ്ങളുടെ അവകാശങ്ങള്‍ സംരക്ഷിക്കാനുള്ള നിയമം.

ഇന്ത്യയില്‍ ജനങ്ങള്‍ തെരുവിലിറങ്ങേണ്ട രാഷ്ട്രീയ സാഹചര്യം: പി എ പൗരന്‍
X

പയ്യോളി: ജനാധിപത്യവും ആവിഷ്‌കാര സ്വാതന്ത്ര്യവും ഭരണ ഘടനയില്‍ നിലനിന്നത് കൊണ്ട് പൗരന് പ്രയോജനമില്ലെന്നും അത് പ്രാവര്‍ത്തികമായി അനുഭവിക്കാന്‍ സാധിക്കണമെങ്കില്‍ ജനങ്ങള്‍ക്ക് തെരുവിലറങ്ങേണ്ട രാഷ്ട്രീയ സാഹചര്യമാണ് നിലവില്‍ രാജ്യത്തുള്ളതെന്നും പ്രമുഖ നിയമജ്ഞനും പൗരാവകാശ പ്രവര്‍ത്തകനുമായ പി എ പൗരന്‍ പറഞ്ഞു.

അലക്‌സാണ്ടര്‍ ചക്രവര്‍ത്തിയെ വിമര്‍ശിക്കാന്‍ ഡയോജിനീസ്സിന് നൂറ്റാണ്ടുകള്‍ക്ക് മുമ്പ് സാധിച്ചിരുന്നു. വര്‍ത്തമാന കാലത്ത് ഭരണ കൂടത്തെ വിമര്‍ശിച്ചാല്‍ സര്‍ക്കാര്‍ പൗരാവകാശം റദ്ദ് ചെയ്യുന്നു. ഭരണഘടന മാത്രമാണ് ജനങ്ങളുടെ അവകാശങ്ങള്‍ സംരക്ഷിക്കാനുള്ള നിയമം. മറ്റു നിയമങ്ങളെല്ലാം ജനങ്ങളെ നിയന്ത്രിക്കാനുള്ള നിയമങ്ങളാണെന്നും അദ്ദേഹം പറഞ്ഞു. എ വി അബ്ദുറഹിമാന്‍ ഹാജി ചെയറിന്റെ ആഭിമുഖ്യത്തില്‍ കുലുപ്പ സലഫി കാംപസില്‍ സംഘടിപ്പിച്ച ആനുകാലിക ഇന്ത്യ പ്രഭാഷണ പരമ്പരയില്‍ ആവിഷ്‌കാര സ്വാതന്ത്ര്യത്തിലെ ജനാധിപത്യം എന്ന വിഷയത്തില്‍ പ്രഭാഷണം നടത്തുകയായിരുന്നു അദ്ദേഹം.

എ വി അബ്ദുറഹിമാന്‍ ഹാജി ചെയര്‍ വൈസ്. ചെയര്‍മാന്‍ എ വി അബ്ദുല്ല അധ്യക്ഷത വഹിച്ചു. ചരിത്രകാരനും പ്രഭാഷകനുമായ എം സി വടകര, എ വി അബ്ദുറഹിമാന്‍ ഹാജി അനുസ്മരണം പ്രഭാഷണം നടത്തി.ഡോ. എം ജി മല്ലിക, എ അസ്ഗറലി, പ്രഫ. സി കെ ഹസ്സന്‍, കായലാട്ട് അബ്ദുറഹിമാന്‍, അഡ്വ. പി കുഞ്ഞമ്മദ്, പ്രിന്‍സിപ്പല്‍ ജോബി മാത്യു, പ്രഫ. റിഷികേശ് രാജന്‍, കെ രാധാകൃഷ്ണന്‍, ബാലഗോപാലന്‍, എം പി ഷിബു, എ പി അസീസ്, കെ വി അബ്ദുറഹിമാന്‍, പി കെ കുഞ്ഞബ്ദുല്ല, കെ കെ കുഞ്ഞബ്ദുല്ല, ടി പി മൊയ്തു സംസാരിച്ചു.

Next Story

RELATED STORIES

Share it