Latest News

അബൂ ശബാബ് സംഘത്തിന്റെ നേതാവിനെ ഇല്ലാതാക്കിയെന്ന് റിപോര്‍ട്ട്

അബൂ ശബാബ് സംഘത്തിന്റെ നേതാവിനെ ഇല്ലാതാക്കിയെന്ന് റിപോര്‍ട്ട്
X

ഗസ സിറ്റി: ഇസ്രായേലിന്റെ സഹായത്തോടെ പ്രവര്‍ത്തിക്കുന്ന യാസര്‍ അബൂ ശബാബിന്റെ നേതൃത്വത്തിലുള്ള സംഘത്തിലെ സുപ്രധാന നേതാവിനെ ഇല്ലാതാക്കിയെന്ന് ഗസ സുരക്ഷാ സേന. ഇന്നലെ രാത്രി നടത്തിയ പതിയിരുന്നാക്രമണത്തിലാണ് ഈ നേതാവ് കൊല്ലപ്പെട്ടത്. ഫലസ്തീനികളെ കുടിയൊഴിപ്പിക്കുന്നതിന് നേതൃത്വം നല്‍കിയിരുന്നതില്‍ പ്രമുഖനായിരുന്നു ഇയാളെന്ന് റിപോര്‍ട്ടുകള്‍ പറയുന്നു. ഇയാളുടെ കൂടെയുണ്ടായിരുന്ന 60 പേരെ കസ്റ്റഡിയില്‍ എടുക്കുകയും ചെയ്തു. കുറ്റവാളികള്‍ക്കെതിരായ നടപടി നീതിയുടെയും ദേശീയ ഉത്തരവാദിത്തത്തിന്റെയും ഭാഗമായി നടപ്പാക്കുമെന്ന് ഗസ ആഭ്യന്തര വകുപ്പ് അറിയിച്ചു. കൊലപാതകം നടത്താത്ത കുറ്റവാളികള്‍ക്ക് മാപ്പ് നല്‍കി വിട്ടയക്കുന്ന കാര്യം പരിഗണനയിലാണെന്നും വകുപ്പ് വ്യക്തമാക്കി.

Next Story

RELATED STORIES

Share it