Latest News

കൊവിഡ് മൂന്നാം തരംഗം നാം ക്ഷണിച്ച് വരുത്തിയാലേ വരൂവെന്ന് ബയോടെക്‌നോളജി മന്ത്രാലയം സെക്രട്ടറി

കൊവിഡ് മൂന്നാം തരംഗം നാം ക്ഷണിച്ച് വരുത്തിയാലേ വരൂവെന്ന് ബയോടെക്‌നോളജി മന്ത്രാലയം സെക്രട്ടറി
X

ന്യൂഡല്‍ഹി: കൊവിഡ് മൂന്നാം തരംഗം നമ്മുടെ പെരുമാറ്റം പോലെയിരിക്കുമെന്നും നാം ക്ഷണിച്ചുവരുത്തിയാലേ വരൂ എന്നും കേന്ദ്ര ബയോടെക്‌നോളജി മന്ത്രാലയം സെക്രട്ടറി ഡോ. രേണു സ്വരൂപ്. കൊവിഡ് വ്യാപനം ഒരേ സമയം മനുഷ്യന്റെയും വൈറസിന്റെയും പെരുമാറ്റം പോലിരിക്കുമെന്നും അവര്‍ പറഞ്ഞു.

''വൈറസിന്റെ സ്വഭാവം നമുക്കറിയാം പുതിയ വകഭേദങ്ങളുണ്ടാക്കും. അതിന്റെ മുകളില്‍ നമുക്ക് നിയന്ത്രണങ്ങളൊന്നുമില്ല. കൂടുതല്‍ പേര്‍ക്ക് രോഗം വന്നാല്‍ കൂടുതല്‍ വ്യാപനം നടക്കും. എന്നാല്‍ മനുഷ്യന്റെ സ്വഭാവം നിയന്ത്രിക്കാം. കൊവിഡ് നിയന്ത്രണ നിര്‍ദേശങ്ങള്‍ പാലിച്ചാല്‍ മതി. അതായത് മാസ്‌ക്, കൈ കഴുകല്‍, സാമൂഹിക അകലം എന്നിവ''- ഡോ. സ്വരൂപ് പറഞ്ഞു.

ഡെര്‍റ്റ പ്ലസ് പടര്‍ന്നുപിടിച്ചതോടെ രാജ്യത്ത് മൂന്നാം തരംഗം ഉണ്ടായേക്കുമെന്ന ഭീതി പലരും പങ്കുവച്ചിട്ടുണ്ട്.

കൊവിഡ് പ്രോട്ടോകോള്‍ പാലിക്കുകയും കൊവിഡ് ചങ്ങല പൊട്ടിക്കുകയും ഒരാളില്‍ നിന്ന് മറ്റൊരാളിലേക്ക് പകരാന്‍ അനുവദിക്കാതിരിക്കുകയും ചെയ്യുകയാണെങ്കില്‍ നമക്ക് ഇതിനെ നിയന്ത്രിക്കാമെന്നും അവര്‍ കൂട്ടിച്ചേര്‍ത്തു.

ജൂലൈ 15നും ഒക്ടോബര്‍ 13നും ഇടയില്‍ ഇന്ത്യയില്‍ മൂന്നാം തരംഗം സംഭവിച്ചേക്കുമെന്നാണ് ആരോഗ്യവിദഗ്ധര്‍ നല്‍കുന്ന മുന്നറിയിപ്പ്. എന്നാല്‍ ആരോഗ്യനിര്‍ദേശങ്ങള്‍ പാലിക്കുകയാണെങ്കില്‍ അത് പൂര്‍ണമായും ഇല്ലാതാക്കാമെന്നാണ് ഡോ. സ്വരൂപിന്റെ വിവലയിരുത്തല്‍.

കഴിഞ്ഞ ഏപ്രില്‍, മെയ് മാസങ്ങളിലാണ് രാജ്യത്ത് രണ്ടാം തരംഗം ആഞ്ഞടിച്ചത്.

രാജ്യത്ത് ഇതുവരെ 58 കോടി ഡോസ് വാക്‌സിനാണ് വിതരണം ചെയ്തത്.

കൊവാക്‌സിന്‍, കൊവിഷീല്‍ഡ്, സ്പുട്‌നിക്, എന്നിവയ്ക്കാണ് രാജ്യത്ത് അനുമതി നല്‍കിയ വാക്‌സിനുകള്‍.

Next Story

RELATED STORIES

Share it