Latest News

രണ്ടാം പിണറായി മന്ത്രിസഭ: സിപിഐ വകുപ്പുകള്‍ ധാരണയായി

രണ്ടാം പിണറായി മന്ത്രിസഭ: സിപിഐ വകുപ്പുകള്‍ ധാരണയായി
X

തിരുവനന്തപുരം: പിണറായി മന്ത്രിസഭയിലെ സിപിഐ അംഗങ്ങളുടെ വകുപ്പുകള്‍ ഏതൊക്കെയെന്നത് തീരുമാനമായി. ഇതുവരെ ലഭിച്ച വിവരമനുസരിച്ച് കെ രാജന് റവന്യു വകുപ്പും പി പ്രസാദിന് കൃഷി വകുപ്പും ലഭിക്കും. ജി ആര്‍ അനില്‍ ഭക്ഷ്യ പൊതുവിതരണം, ജെ ചിഞ്ചു റാണി മൃഗസംരക്ഷണ, ക്ഷീരവകുപ്പ് എന്നിങ്ങനെയാണ് മറ്റ് വകുപ്പുകള്‍.

സംസ്ഥാന എക്‌സിക്യൂട്ടീവിലാണ് ഇതുസംബന്ധിച്ച തീരുമാനമുണ്ടായത്.

വ്യാഴാഴ്ചയാണ് മന്ത്രിസഭ സത്യപ്രതിജ്ഞ ചെയ്ത് അധികാരമേല്‍ക്കുന്നത്.

സിപിഎം മന്ത്രിമാരുടെ പേരുകള്‍ പ്രഖ്യാപിച്ചിട്ടുണ്ടെങ്കിലും വകുപ്പുകള്‍ തീരുമാനമായില്ല .

Next Story

RELATED STORIES

Share it