Latest News

രണ്ടാം ഘട്ട വോട്ടെടുപ്പ് ആരംഭിച്ചു, ഏഴ് ജില്ലകളില്‍ വിധിയെഴുത്ത്

രണ്ടാം ഘട്ട വോട്ടെടുപ്പ് ആരംഭിച്ചു, ഏഴ് ജില്ലകളില്‍ വിധിയെഴുത്ത്
X

തിരുവനന്തപുരം: തദ്ദേശതിരഞ്ഞെടുപ്പിന്റെ അന്തിമഘട്ട വോട്ടെടുപ്പ് ആരംഭിച്ചു. തൃശ്ശൂര്‍, പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂര്‍, കാസര്‍കോട് ജില്ലകളിലെ 604 തദ്ദേശസ്ഥാപനങ്ങളിലാണ് തിരഞ്ഞെടുപ്പ്. മലപ്പുറം മൂത്തേടം ഗ്രാമപ്പഞ്ചായത്ത് പായിംപാടത്ത് സ്ഥാനാര്‍ഥി മരിച്ചതിനാല്‍ വാര്‍ഡ് തിരഞ്ഞെടുപ്പില്ല. ഗ്രാമപ്പഞ്ചായത്തുകളില്‍ ബ്ലോക്ക്, ജില്ലാപഞ്ചായത്തുകളിലേക്ക് വോട്ടെടുപ്പ് നടക്കും. വൈകിട്ട് 6 വരെയാണ് സമയം. വോട്ടിങ് സമയം അവസാനിക്കുമ്പോള്‍ ക്യൂവിലുള്ള എല്ലാവരെയും വോട്ട് ചെയ്യാന്‍ അനുവദിക്കും. കഴിഞ്ഞദിവസം വോട്ടിങ് യന്ത്രം തകരാറിലായ ആലപ്പുഴ മണ്ണഞ്ചേരി ഗവ. ഹൈസ്‌കൂള്‍ ബൂത്തിലെ റീപോളിങ്ങും ഇന്നാണ്. എല്ലായിടത്തും മറ്റന്നാളാണ് വോട്ടെണ്ണല്‍.

12,391 വാര്‍ഡില്‍ ഇന്ന് ജനവിധിതദ്ദേശ തിരഞ്ഞെടുപ്പിന്റെ രണ്ടാം ഘട്ടത്തില്‍ തൃശൂര്‍, പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂര്‍, കാസര്‍കോട് ജില്ലകളിലെ 470 ഗ്രാമപ്പഞ്ചായത്ത്, 77 ബ്ലോക്ക് പഞ്ചായത്ത്, 7 ജില്ലാ പഞ്ചായത്ത്, 47 മുനിസിപ്പാലിറ്റി, 3 കോര്‍പറേഷന്‍ എന്നിവിടങ്ങളിലായി 12,391 വാര്‍ഡുകളിലാണ് ഇന്നു വോട്ടെടുപ്പ്. രാവിലെ 7ന് ആരംഭിക്കുന്ന വോട്ടെടുപ്പ് വൈകിട്ട് 6ന് അവസാനിക്കും.

കണ്ണൂര്‍ ജില്ലയിലെ ആന്തൂര്‍ മുനിസിപ്പാലിറ്റിയിലെ 5 വാര്‍ഡുകളിലും മലപ്പട്ടം, കണ്ണപുരം ഗ്രാമപ്പഞ്ചായത്തുകളിലായി 9 വാര്‍ഡുകളിലും കാസര്‍കോട് ജില്ലയിലെ മംഗല്‍പാടി, മടിക്കൈ ഗ്രാമപ്പഞ്ചായത്തുകളിലെ ഓരോ വാര്‍ഡിലും സ്ഥാനാര്‍ഥികള്‍ എതിരില്ലാതെ തിരഞ്ഞെടുക്കപ്പെട്ടതിനാല്‍ വോട്ടെടുപ്പില്ല. യുഡിഎഫ് സ്ഥാനാര്‍ഥി മരിച്ചതിനാല്‍ മലപ്പുറം മൂത്തേടം ഗ്രാമപ്പഞ്ചായത്ത് പായിമ്പാടം ഏഴാം വാര്‍ഡിലെ വോട്ടെടുപ്പു മാറ്റി. എന്നാല്‍, ബ്ലോക്ക്, ജില്ലാ പഞ്ചായത്തുകളിലേക്കുള്ള വോട്ടെടുപ്പ് ഇന്നുണ്ടാകും.

Next Story

RELATED STORIES

Share it