Latest News

തിരുവല്ലത്ത് പോക്‌സോ കേസിലെ രണ്ടാം പ്രതി അറസ്റ്റില്‍

തിരുവല്ലത്ത് പോക്‌സോ കേസിലെ രണ്ടാം പ്രതി അറസ്റ്റില്‍
X

വിഴിഞ്ഞം: പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടികളെ ശാരീരികമായ ഉപദ്രവിച്ച കേസില്‍ ഒളിവില്‍ കഴിഞ്ഞുവന്ന പ്രതിയെ തിരുവല്ലം പൊലിസ് അറസ്റ്റ് ചെയ്തു. പുഞ്ചക്കരി കിഴക്കെക്കരി പുതുവല്‍പുത്തന്‍ വീട്ടില്‍ മഹേഷ് (29) ആണ് അറസ്റ്റിലായത്. 2019 ഡിസംബര്‍ 12ന് ആണ് കേസിന് ആസ്പദമായ സംഭവം.

പ്രതിയും മറ്റ് രണ്ട് പേരും ചേര്‍ന്ന് ഇവരുടെ സുഹൃത്തിന്റെ വീട്ടിലെത്തി പത്തും ഏഴും വയസുള്ള പെണ്‍കുട്ടികളെ ശാരീരികമായി ഉപദ്രവിച്ച കേസിലാണ് അറസ്റ്റ്. സംഭവത്തില്‍ പ്രതികളായിരുന്ന മറ്റ് രണ്ട് പേരെ നേരത്തെ തിരുവല്ലം പൊലിസ് അറസ്റ്റ് ചെയ്തിരുന്നു. കേസില്‍ രണ്ടാം പ്രതിയായ ഇയാള്‍ പറണ്ടോട് ഭാഗത്ത് ഒളിവില്‍ കഴിഞ്ഞു വരികയായിരുന്നു. കഴിഞ്ഞ ദിവസം തിരുവല്ലം ഭാഗത്ത് എത്തിയ പ്രതിയെ എസ്.എച്ച്.ഓ സജികുമാറിന് ലഭിച്ച രഹസ്യവിവരത്തെ തുടര്‍ന്ന് എസ്.ഐ ബിബിന്‍ പ്രകാശ്, സി.പി.ഓ രാജീവ് എന്നിവര്‍ ചേര്‍ന്ന് പിടികൂടുകയായിരുന്നു. അറസ്റ്റു ചെയ്ത പ്രതിയെ കോടതിയില്‍ ഹാജരാക്കി റിമാന്റ് ചെയ്തു.

Next Story

RELATED STORIES

Share it