Latest News

സീപോര്‍ട്ട്എയര്‍പോര്‍ട്ട് റോഡ് ഭൂമി നഷ്ടപരിഹാരം: റവന്യൂ വകുപ്പിന്റെ തിരിച്ചടവ് നോട്ടിസില്‍ പ്രതിഷേധം

സീപോര്‍ട്ട്എയര്‍പോര്‍ട്ട് റോഡ് ഭൂമി നഷ്ടപരിഹാരം: റവന്യൂ വകുപ്പിന്റെ തിരിച്ചടവ് നോട്ടിസില്‍ പ്രതിഷേധം
X

കൊച്ചി: സീപോര്‍ട്ട്എയര്‍പോര്‍ട്ട് റോഡിന് സ്ഥലം വിട്ടുനല്‍കിയവര്‍ക്ക് നഷ്ടപരിഹാരം തിരികെ നല്‍കാന്‍ റവന്യൂ വകുപ്പിന്റെ ഉത്തരവ്. അധികമായി കിട്ടിയ തുക ഒരു മാസത്തിനകം തിരിച്ചടക്കണമെന്ന് കാണിച്ച് ഇരുപതോളം പേര്‍ക്കാണ് റവന്യൂ വകുപ്പ് നോട്ടിസ് നല്‍കിയത്.

11 ലക്ഷം രൂപ വരെ തിരികെ അടയ്‌ക്കേണ്ടവരുണ്ടെന്നാണ് വിവരം. 1894ലെ നിയമപ്രകാരം നല്‍കിയ നഷ്ടപരിഹാരം ലഭിച്ചവരാണ് പിന്നീട് ചോദ്യം ചെയ്യപ്പെട്ടത്. 2013ലെ പുതിയ നിയമത്തില്‍ കണക്കാക്കിയ തുകയുമായി വ്യത്യാസം വന്നതാണെന്നാണ് വിശദീകരണം.

കൊച്ചി തുറമുഖം മുതല്‍ നെടുമ്പാശേരി വിമാനത്താവളം വരെ 30 കിലോമീറ്റര്‍ നാലുവരി പാതയായാണ് സീപോര്‍ട്ട് എയര്‍പോര്‍ട്ട് റോഡ് വിഭാവനം ചെയ്തിരിക്കുന്നത്. കളമശേരി മുതല്‍ ആലുവ കീഴ്മാട് വരെയുളള നാലുവില്ലേജുകളില്‍ നിന്നായി അഞ്ഞൂറോളം പേരുടെ ഭൂമിയാണ് രണ്ടാം ഘട്ട വികസത്തിനായി ഏറ്റെടുക്കുന്നത്. റവന്യൂ വകുപ്പിന്റെ നീക്കത്തിനെതിരെ ഭൂവുടമകള്‍ ആക്ഷന്‍ കൗണ്‍സില്‍ രൂപീകരിച്ച് നിയമപോരാട്ടത്തിനൊരുങ്ങുകയാണ്.

Next Story

RELATED STORIES

Share it