Latest News

തദ്ദേശ ഭരണ തിരഞ്ഞെടുപ്പില്‍ എസ്.ഡി.പി.ഐ മികച്ച മുന്നേറ്റം കാഴ്ചവെക്കും: പി അബ്ദുല്‍ മജീദ് ഫൈസി

ബി.ജെ.പിയുടെ വിദ്വേഷ രാഷ്ട്രീയത്തെ ഫലപ്രദമായും പരിമിതികളില്ലാതെയും പ്രതിരോധിക്കാന്‍ എസ്.ഡി.പി.ഐക്കു മാത്രമേ കഴിയൂ എന്നു തിരിച്ചറിഞ്ഞ വലിയൊരു വിഭാഗം സംസ്ഥാനത്ത് ഉണ്ടായിരിക്കുന്നു.

തദ്ദേശ ഭരണ തിരഞ്ഞെടുപ്പില്‍ എസ്.ഡി.പി.ഐ മികച്ച മുന്നേറ്റം കാഴ്ചവെക്കും: പി അബ്ദുല്‍ മജീദ് ഫൈസി
X

തിരുവനന്തപുരം: സംസ്ഥാനത്ത് നടന്ന തദ്ദേശ ഭരണ തിരഞ്ഞെടുപ്പില്‍ എസ്.ഡി.പി.ഐ മികച്ച മുന്നേറ്റം കാഴ്ചവെക്കുമെന്ന് സംസ്ഥാന പ്രസിഡന്റ് പി അബ്ദുല്‍ മജീദ് ഫൈസി. തിരഞ്ഞെടുപ്പില്‍ ഫാഷിസത്തിനെതിരായും നാടിന്റെ വികസനത്തെ കരുതിയും സമ്മതിദാനാവകാശം വിനിയോഗിച്ച വോട്ടര്‍മാരെ അദ്ദേഹം അഭിനന്ദിച്ചു. വിവിധ രാഷ്ട്രീയ പാര്‍ട്ടികളില്‍ ഒളിഞ്ഞും തെളിഞ്ഞും നുഴഞ്ഞുകയറി തിരഞ്ഞെടുപ്പില്‍ വിജയം ഉറപ്പിക്കാന്‍ സംഘപരിവാരം നടത്തിയ ശ്രമങ്ങളെ പ്രബുദ്ധരായ വോട്ടര്‍മാര്‍ കൃത്യമായി തിരിച്ചറിയുകയും ഫലപ്രദമായി ചെറുക്കുകയും ചെയ്തു. കേന്ദ്രസംസ്ഥാന സര്‍ക്കാരുകളുടെ ജനവിരുദ്ധ നയങ്ങളും തിരഞ്ഞെടുപ്പില്‍ സജീവ ചര്‍ച്ചയായി. ബി.ജെ.പിയുടെ വിദ്വേഷ രാഷ്ട്രീയത്തെ ഫലപ്രദമായും പരിമിതികളില്ലാതെയും പ്രതിരോധിക്കാന്‍ എസ്.ഡി.പി.ഐക്കു മാത്രമേ കഴിയൂ എന്നു തിരിച്ചറിഞ്ഞ വലിയൊരു വിഭാഗം സംസ്ഥാനത്ത് ഉണ്ടായിരിക്കുന്നു. ഫാഷിസ്റ്റ് വിരുദ്ധ മുന്നേറ്റത്തിന് പുതിയൊരു വഴിത്തിരിവായി ഈ തിരഞ്ഞെടുപ്പ് ഫലം മാറും. ഇടതുവലതു മുന്നണികളുടെ ഫാഷിസ്റ്റ് വിരുദ്ധ മുദ്രാവാക്യത്തിന്റെ കാപട്യം തിരിച്ചറിയാന്‍ വക നല്‍കുന്നതായിരുന്നു തിരഞ്ഞെടുപ്പ് രംഗം. അധികാരത്തിനു വേണ്ടി ഫാഷിസത്തോട് സന്ധിയാവാന്‍ ഈ മുന്നണികള്‍ക്ക് യാതൊരു മടിയുമില്ല എന്ന് വ്യക്തമാക്കുന്ന പല അനുഭവങ്ങളും ഉണ്ടായി. ഇത് സംസ്ഥാന രാഷ്ട്രീയത്തിന് പുതിയ ദിശാ ബോധം നല്‍കുമെന്നും മജീദ് ഫൈസി വ്യക്തമാക്കി.


എസ്.ഡി.പി.ഐ സംസ്ഥാന പ്രസിഡന്റ് പി അബ്ദുല്‍ മജീദ് ഫൈസി മഞ്ചേരി മുനിസിപാലിറ്റി പുല്ലൂര്‍ എ.യു.പി സ്‌കൂളിലെ ബൂത്തില്‍ വോട്ട് രേഖപ്പെടുത്തി. സംസ്ഥാന ജനറല്‍ സെക്രട്ടറി പി അബ്ദുല്‍ ഹമീദ് കുറ്റിയാടി എം.ഐ.യു.പി സ്‌കൂളിലെ രണ്ടാം നമ്പര്‍ ബൂത്തിലും സംസ്ഥാന സെക്രട്ടറിമാരായ കെ കെ അബ്ദുല്‍ ജബ്ബാര്‍ പാപ്പിനിശ്ശേരി ഗവ.മാപ്പിള എല്‍.പി സ്‌കൂള്‍ ഒന്നാം നമ്പര്‍ ബൂത്തിലും മുസ്തഫ കൊമ്മേരി മാങ്കാവ് പട്ടേല്‍താഴം പ്രസ്റ്റീജ് സ്‌കൂളില്‍ ബൂത്ത് അഞ്ചിലും വോട്ട് രേഖപ്പെടുത്തി.




Next Story

RELATED STORIES

Share it