Latest News

ആതവനാട് പഞ്ചായത്തില്‍ എസ്.ഡി.പി.ഐ 12 വാര്‍ഡുകളില്‍ മല്‍സരിക്കും

വിവേചനമില്ലാത്ത വികസനത്തിന് എസ്.ഡി.പി.ഐ സ്ഥാനാര്‍ത്ഥികളെ വിജയിപ്പിക്കുക എന്ന പ്രമേയത്തില്‍ കണ്ണട ചിഹ്നത്തിലാണ് പാര്‍ട്ടിയുടെ മുഴുവന്‍ സ്ഥാനാര്‍ത്ഥികളും മത്സരിക്കുന്നത്.

ആതവനാട് പഞ്ചായത്തില്‍ എസ്.ഡി.പി.ഐ 12 വാര്‍ഡുകളില്‍ മല്‍സരിക്കും
X

പുത്തനത്താണി: തദ്ദേശ തെരഞ്ഞെടുപ്പില്‍ ആതവനാട് പഞ്ചായത്തില്‍ 12 വാര്‍ഡുകളില്‍ എസ്.ഡി.പി.ഐ മല്‍സരിക്കുമെന്ന് ഭാരവാഹികള്‍ വാര്‍ത്താ സമ്മേളനത്തില്‍ അറിയിച്ചു. ആദ്യഘട്ടത്തില്‍ ഏഴ് വാര്‍ഡുകളിലേക്കുള്ള സ്ഥാനാര്‍ത്ഥികളെ പ്രഖ്യാപിച്ചു.1 -ാം വാര്‍ഡില്‍ കോട്ടക്കുളത്ത് ഷബീബ സലാം, 2 -ാം വാര്‍ഡില്‍ നെയ്യത്തുര്‍ നാസര്‍ , 5 -ാം വാര്‍ഡില്‍ അയിനിക്കുന്നന്‍ റിഷാന റാഫി , 7-ാം വാര്‍ഡില്‍ പിലാത്തോട്ടത്തില്‍ സൈഫുന്നീസ , 10 -ാം വാര്‍ഡില്‍ ഇര്‍ഷാദലി അധികാരത്തില്‍ , 21 -ാം വാര്‍ഡില്‍ അഷറഫ് മാനു , 22 -ാം വാര്‍ഡില്‍ സക്കരിയ പുത്തനത്താണി എന്നിവരാണ് മത്സരിക്കുന്നത്.





സാമ്പ്രദായിക രാഷ്ട്രീയ പാര്‍ട്ടികള്‍ കാലങ്ങളായി തുടരുന്ന താന്‍പോരിമയും ധാര്‍ഷ്ട്യവും വികസനരാഹിത്യം മാത്രമാണ് പഞ്ചായത്തിലെ ജനങ്ങള്‍ക്ക് സമ്മാനിച്ചതെന്നും തെരഞ്ഞെടുപ്പുഫലം വന്നു കഴിഞ്ഞാല്‍ നാടിനെയും നാട്ടുകാരെയും മറന്നു കൂട്ടുകച്ചവടം നടത്തുകയും പങ്കിട്ടെടുക്കുകയും ചെയ്യുന്നതാണ് ആതവനാടിന്റെ നടപ്പുരീതിയെന്നും നേതാക്കള്‍ ആരോപിച്ചു. സംസ്ഥാന രാഷ്ട്രീയത്തിലെ പുതിയ പ്രവണതകള്‍ക്കനുസരിച്ച് മുസ്‌ലിം ലീഗ് കാര്‍മികത്വത്തില്‍ കോലീബി സഖ്യം ആതവനാട് പഞ്ചായത്തിലും രൂപപ്പെടുത്തിയതില്‍ യുഡി എഫ് പ്രവര്‍ത്തകര്‍ പോലും കടുത്ത അമര്‍ഷത്തിലാണെന്നും ഒരൊറ്റ പഞ്ചായത്ത് മെമ്പര്‍ പോലും ഇല്ലാതിരുന്നിട്ടും ജനങ്ങള്‍ക്കൊപ്പം നിന്ന് സേവന വികസന പ്രവര്‍ത്തനങ്ങള്‍ നടത്തി തികഞ്ഞ ആത്മവിശ്വാസത്തിലാണ് എസ്ഡിപിഐ ജനവിധി തേടുന്നതെന്നും നേതാക്കള്‍ കൂട്ടിച്ചേര്‍ത്തു.

വിവേചനമില്ലാത്ത വികസനത്തിന് എസ്.ഡി.പി.ഐ സ്ഥാനാര്‍ത്ഥികളെ വിജയിപ്പിക്കുക എന്ന പ്രമേയത്തില്‍ കണ്ണട ചിഹ്നത്തിലാണ് പാര്‍ട്ടിയുടെ മുഴുവന്‍ സ്ഥാനാര്‍ത്ഥികളും മത്സരിക്കുന്നത്. വാര്‍ത്താ സമ്മേളനത്തില്‍ ജില്ലാ സെക്രട്ടറി അഡ്വ: കെ.സി നസീര്‍, പഞ്ചായത്ത് പ്രസിഡന്റ് കെ ജാഫര്‍ ഹാജി, സെക്രട്ടറി കെ.കെ സലാം, വൈസ്. പ്രസിഡന്റ് സകരിയ്യ പുത്തനത്താണി എന്നിവര്‍ പങ്കെടുത്തു.

Next Story

RELATED STORIES

Share it