Latest News

വാരിയന്‍ കുന്നന്‍ രക്തസാക്ഷി ദിനത്തില്‍ എസ്ഡിപിഐ അനുസ്മരണ സംഗമം നടത്തും

വാരിയന്‍ കുന്നന്‍ രക്തസാക്ഷി ദിനത്തില്‍ എസ്ഡിപിഐ  അനുസ്മരണ സംഗമം നടത്തും
X

മലപ്പുറം: മലബാര്‍ വിപ്ലവത്തിന്റെ നായകന്‍ വാരിയന്‍ കുന്നന്‍ കുഞ്ഞഹമ്മദ് ഹാജിയുടെ രക്തസാക്ഷിത്വത്തിന് നൂറ് വയസ്സ് തികയുന്ന ജനുവരി 20ന് മലപ്പുറം ജില്ലയിലെ നൂറ് കേന്ദ്രങ്ങളില്‍ എസ്ഡിപിഐ ജില്ലാ കമ്മിറ്റി രക്തസാക്ഷി അനുസ്മരണ സംഗമങ്ങള്‍ സംഘടിപ്പിക്കും. ഞാന്‍ വാരിയന്‍ കുന്നന്‍ എന്ന ശീര്‍ഷകത്തിലാണ് പരിപാടി സംഘടിപ്പിക്കുന്നത്.

വാരിയന്‍കുന്നന്‍ രക്തസാക്ഷിയായ മലപ്പുറം കോട്ടക്കുന്നില്‍ രാവിലെ 10.30ന് അനുസ്മരണസംഗമം നടക്കും.

1921 ലെ ധീര സമരനായകന്‍ വടക്കേവീട്ടില്‍ മമ്മദിന്റെ പേരമകന്‍ വടക്കേ വീട്ടില്‍ ഹുസൈന്‍ അനുസ്മരണ സംഗമം ഉല്‍ഘാടനം ചെയ്യും. മറ്റ് പ്രമുഖരും പങ്കെടുക്കും.

Next Story

RELATED STORIES

Share it