Latest News

പാലൊളി സംഭവം: ഏഷ്യാനെറ്റിനെതിരെ നിയമനടപടി സ്വീകരിക്കും; എസ്ഡിപിഐ

പാലൊളി സംഭവം: ഏഷ്യാനെറ്റിനെതിരെ നിയമനടപടി സ്വീകരിക്കും; എസ്ഡിപിഐ
X

കോഴിക്കോട്: മാധ്യമ പ്രവര്‍ത്തകര്‍ പുലര്‍ത്തേണ്ട കേവല മര്യാദകള്‍ പോലും പാലിക്കാതെ, വസ്തുതകള്‍ അന്വേഷിക്കാതെ, എസ്ഡിപിഐക്കെതിരെ വിഷലിപ്തമായ വാര്‍ത്തകള്‍ നല്‍കിയ ഏഷ്യാനെറ്റിനെതിരെ നിയമനടപടി സ്വീകരിക്കുമെന്ന് എസ്ഡിപിഐ ജില്ല സെക്രട്ടറി കെ പി ഗോപി പറഞ്ഞു.

കേരളത്തില്‍ വര്‍ഗീയ സംഘര്‍ഷത്തിന് കളമൊരുക്കുന്ന തരത്തിലുള്ള വാര്‍ത്തകളാണ് ബിജെപി നേതാവിന്റെ ഉടമസ്ഥതയിലുള്ള ഏഷ്യാനെറ്റ് ചാനലില്‍ വന്നുകൊണ്ടിരിക്കുന്നത്. സംഘ്പരിവാര്‍ വിധേയത്വമുള്ളവയാണ് പല വാര്‍ത്തകളും. ബാലുശ്ശേരിയെ മൊത്തത്തില്‍ അപമാനിച്ച ഏഷ്യാനെറ്റ് മാധ്യമ ലോകത്തിന് നാണക്കേടാണെന്നും കെ പി ഗോപി പറഞ്ഞു.

ബോര്‍ഡുകള്‍ നശിപ്പിച്ച യുവാവിനെ പൊലൊളിയില്‍ ഏതാനും പേര്‍ ചേര്‍ന്ന് മര്‍ദ്ദിച്ചിരുന്നു. ഇതിനു പിന്നില്‍ എസ്ഡിപിഐക്കാരാണെന്ന് പറഞ്ഞ് ഏഷ്യാനെറ്റ് ന്യൂസ് പ്രൈംടൈം ചര്‍ച്ചയും സംഘടിപ്പിച്ചു. എന്നാല്‍ പിറ്റേ ദിവസം ഡിവൈഎഫ്‌ഐ നേതാക്കളടക്കമുള്ളവരെയായിരുന്നു പോലിസ് അറസ്റ്റ് ചെയ്തത്.

Next Story

RELATED STORIES

Share it