Latest News

നിലവിലില്ലാത്ത ലൗ ജിഹാദിനെതിരേ മധ്യപ്രദേശ് സര്‍ക്കാരിന്റെ നിയമനിര്‍മാണം അപകടകരമെന്ന് എസ്ഡിപിഐ

നിലവിലില്ലാത്ത ലൗ ജിഹാദിനെതിരേ മധ്യപ്രദേശ് സര്‍ക്കാരിന്റെ നിയമനിര്‍മാണം അപകടകരമെന്ന് എസ്ഡിപിഐ
X

ന്യൂഡല്‍ഹി: മധ്യപ്രദേശ് ബി.ജെ.പി സര്‍ക്കാര്‍ വിഭാവനം ചെയ്ത 'ലൗ ജിഹാദി'നെതിരായ നിര്‍ദ്ദിഷ്ട നിയമനിര്‍മാണം അപകടകരമാണെന്ന് എസ്.ഡി.പി.ഐ ദേശീയ പ്രസിഡന്റ് എം കെ ഫൈസി. ബി.ജെ.പി ഭരിക്കുന്ന ഹരിയാന, ഉത്തര്‍പ്രദേശ്, കര്‍ണാടക, അസം സംസ്ഥാനങ്ങളിലും സമാനമായ നിയമനിര്‍മാണം പ്രഖ്യാപിച്ചതിന് തൊട്ടുപിന്നാലെയാണ് ഈ നീക്കം.

'ലൗ ജിഹാദ്' എന്നത് ഇന്ത്യയിലെ ഒരു നിയമവ്യവസ്ഥയും അംഗീകരിച്ച പദമല്ല. ഹിന്ദു സ്ത്രീകളെ മതംമാറ്റാനുള്ള സാങ്കല്‍പ്പിക മുസ്ലിം ഗൂഢാലോചനയെ സൂചിപ്പിക്കുന്നതിനാണ് സംഘപരിവാര്‍ സംഘടനകള്‍ ഇത് ഉപയോഗിച്ചത്. ''ലൗ ജിഹാദ്'' എന്ന പദം നിലവിലുള്ള ഏതെങ്കിലും നിയമപ്രകാരം നിര്‍വചിച്ചിട്ടില്ലെന്നും ഒരു കേന്ദ്ര ഏജന്‍സിയും കേസ് റിപോര്‍ട്ട് ചെയ്തിട്ടില്ലെന്നും ഈ വര്‍ഷം ഫെബ്രുവരിയില്‍ കേന്ദ്രസര്‍ക്കാര്‍ പാര്‍ലമെന്റിനെ അറിയിച്ചിരുന്നു. ഇതോടെ, വലതുപക്ഷ മതവിഭാഗങ്ങള്‍ സ്ത്രീകളെ മതപരിവര്‍ത്തനം ചെയ്യുന്നതിനുള്ള ഒരു ഉപായമായി വിവാഹത്തെ ഉപയോഗിക്കുന്നു എന്ന ആശയത്തില്‍ നിന്ന് കേന്ദ്ര സര്‍ക്കാര്‍ ആദ്യമായി ഔദ്യോഗികമായി പിന്‍വലിയുകയായിരുന്നു.

ഇത്തരം വിഷലിപ്തമായ മുന്‍വിധികള്‍ പ്രചരിപ്പിക്കാനും നിയമനിര്‍മാണം നടത്താനുമുള്ള എല്ലാ ശ്രമങ്ങളും ഭരണഘടനയെയും സംസ്ഥാനത്തെയും മൊത്തത്തില്‍ അപമാനിക്കുന്നതാണ്. മുതിര്‍ന്നവര്‍ തമ്മിലുള്ള വൈവാഹിക ബന്ധം നിയന്ത്രിക്കുന്നതിനുള്ള നിയമങ്ങളെക്കുറിച്ച് സര്‍ക്കാര്‍ തലത്തില്‍ ആലോചിക്കുന്നത് ഭരണഘടനാവിരുദ്ധവും വ്യക്തിത്വം, അടിസ്ഥാന സ്വാതന്ത്ര്യം എന്നീ ആശയങ്ങള്‍ക്ക് എതിരുമാണ്. ഇത്തരം അജണ്ടകള്‍ സമുദായങ്ങള്‍ തമ്മില്‍ പരസ്പരം സംശയത്തിന് ഇടയാക്കുന്നതിലൂടെ സര്‍ക്കാരുകളുടെ മേല്‍ അമിത ഭാരം ഉണ്ടാവുകയും അത് വികസനത്തെ സാരമായി ബാധിക്കാനുമിടയാകും. സമ്മതമുള്ള രണ്ട് മുതിര്‍ന്നവര്‍ തമ്മിലുള്ള വ്യക്തിപരമായ തിരഞ്ഞെടുപ്പിനെ 'ലൗ ജിഹാദ്' ആക്കി മാറ്റുന്നതിലൂടെ വര്‍ഗീയവല്‍ക്കരിക്കുകയും കുറ്റകരമാക്കുകയുമാണ് ചെയ്യുന്നത്. ഇത്തരം നിയമങ്ങള്‍ പാസാക്കിയാല്‍ ഭരണഘടനാ വിരുദ്ധമെന്നതിനപ്പുറം ഒരു രാഷ്ട്രീയ അജണ്ട മുന്നോട്ട് കൊണ്ടുപോകുന്നതിന് നിയമനിര്‍മ്മാണ പ്രക്രിയയെ മനപൂര്‍വ്വം ദുരുപയോഗം ചെയ്യാമെന്നും തെളിയിക്കപ്പെടും. സ്നേഹം പോലെ പവിത്രമായതതിനെ നിയമവിരുദ്ധമാക്കുന്നതിലൂടെ ഈ നിയമനിര്‍മാണം അധാര്‍മികമാണ്.

ഇത് പുരുഷാധിപത്യപരവും സ്ത്രീവിരുദ്ധവുമാണ്. കാരണം, ഹിന്ദു സ്ത്രീകളെ അവരുടെ പുരുഷന്മാരുടെ 'സ്വത്തായി' കണക്കാക്കുകയും അങ്ങനെ അവരുടെ താല്‍പ്പര്യങ്ങളെ നിയന്ത്രിക്കുകയും ചെയ്യുന്നു. ജീവിതത്തില്‍ തങ്ങള്‍ക്ക് നല്ലത് എന്താണെന്ന് തീരുമാനിക്കാനുള്ള അവകാശം നിഷേധിക്കുന്നതിലൂടെ അവരെ അപമാനിക്കുന്നതാണ് ഈ നിയമനിര്‍മാണം.

ഹിന്ദു സ്ത്രീകളെ പ്രലോഭിപ്പിച്ച് ഇരകളാക്കുകയാണെന്നും അവരുടെ സമുദായത്തില്‍ നിന്നോ മതവിഭാഗത്തില്‍ നിന്നോ വ്യതിചലിപ്പിക്കാന്‍ പ്രേരിപ്പിക്കപ്പെടുന്നുവെന്നും ഈ നിയമം അവരെ സംരക്ഷിക്കാനുള്ള കവചമാകുമെന്നുമാണ് നിയമത്തെ ന്യായീകരിക്കുന്നത്. എന്നാല്‍ മുതിര്‍ന്നവര്‍ക്ക് സ്വന്തം തീരുമാനങ്ങള്‍ എടുക്കാനുള്ള ഭരണഘടനാവകാശത്തിന് എതിരാണിത്. വാസ്തവത്തില്‍, എല്ലാ പുരുഷാധിപത്യ സമൂഹങ്ങള്‍ക്കും അവരുടെ സഹോദരിമാരെയും പെണ്‍മക്കളെയും നിയന്ത്രിക്കാനുള്ള കരുത്ത് നല്‍കുന്നതാണിത്. അവര്‍ ഒരിക്കലും സ്വതന്ത്ര സ്ത്രീകളാകാന്‍ പാടില്ലാത്തവരും പുരുഷാധിപത്യത്താല്‍ നിയന്ത്രിക്കപ്പെടുന്നവരും അവരുടെ താല്‍പ്പര്യങ്ങളെ തടയപ്പെടുകയുമാണ് നിയമനിര്‍മാണത്തിലൂടെ ചെയ്യുന്നതെന്നും ഫൈസി കുറ്റപ്പെടുത്തി.

Next Story

RELATED STORIES

Share it