Latest News

എസ് ഡിപിഐ പ്രതിഷേധ പ്രകടനം നടത്തി

എസ് ഡിപിഐ പ്രതിഷേധ പ്രകടനം നടത്തി
X

പാലക്കാട്: തൃത്താല മണ്ഡലത്തിലെ മൂളിപ്പറമ്പിലെ എസ്ഡിപിഐ ഓഫിസ് കരിഓയില്‍ ഒഴിച്ച് വികൃതമാക്കിയതില്‍ പ്രതിഷേധിച്ച് മൂളിപ്പറമ്പില്‍ എസ്ഡിപിഐ പ്രതിഷേധ പ്രകടനം നടത്തി. പ്രകടനത്തെ അഭിസംബോധനം ചെയ്ത് കൊണ്ട് എസ്ഡിപിഐ ജില്ലാ പ്രസിഡന്റ് ഷഹീര്‍ ചാലിപ്പുറം സംസാരിച്ചു.

നിരന്തരമായ ആര്‍എസ്എസ്സിന്റെ പ്രകോപനത്തിനെതിരെ നിയമപരമായി പരാതികള്‍ കൊടുത്തിട്ടും യാതൊരു നടപടിയും സ്വീകരിക്കാത്ത നിയമപാലകരെ ശക്തമായ ഭാഷയില്‍ അദ്ദേഹം വിമര്‍ശിച്ചു. ഹമീദ് ചാലിപ്പുറം, സലിം, ഇസ്മായില്‍, അഷ്‌റഫ് പങ്കെടുത്തു.

Next Story

RELATED STORIES

Share it