രാജ്യത്തിന്റെ പാരമ്പര്യം തിരിച്ച് പിടിക്കാന്‍ കഴിയില്ലെന്ന ഏറ്റുപറച്ചില്‍ ഭയം മൂലമെന്ന് എസ്ഡിപിഐ
കാശ്മീരിന്റെ പ്രത്യേക പദവി എടുത്ത് കളഞ്ഞത് പുനസ്ഥാപിക്കാനും അടിച്ചമര്‍ത്തലുകള്‍ക്കെതിരേ രംഗത്ത് വരാനും കോണ്‍ഗ്രസിന് ആലോചനയില്ലന്ന ശശി തരൂരിന്റ പരാമര്‍ശം നിരാശാജനകമാണ്.

പരപ്പനങ്ങാടി: കശ്മീരില്‍ പുതിയ സാഹചര്യമടക്കമുള്ള പ്രശ്‌നകളില്‍ തിരുത്തലുകള്‍ക്ക് കോണ്‍ഗ്രസ് അടക്കമുള്ളവര്‍ക്ക് പോരാടാന്‍ കഴിയില്ലന്ന ശശി തരൂരിന്റെ പ്രസ്താവന ഭയപ്പാടില്‍ നിന്നുള്ളതാണന്ന് എസ്ഡിപിഐ മലപ്പുറം ജില്ല സിക്രട്ടറി അഡ്വ. കെ സി നസീര്‍ പറഞ്ഞു. തിരൂരങ്ങാടി എസ്ഡിപിഐ മണ്ഡലം നേതൃ സംഗമം കൊടിഞ്ഞിയില്‍ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
കാശ്മീരിന്റെ പ്രത്യേക പദവി എടുത്ത് കളഞ്ഞത് പുനസ്ഥാപിക്കാനും അടിച്ചമര്‍ത്തലുകള്‍ക്കെതിരേ രംഗത്ത് വരാനും കോണ്‍ഗ്രസിന് ആലോചനയില്ലന്ന ശശി തരൂരിന്റ പരാമര്‍ശം നിരാശാജനകമാണ്.
ഫാഷിസ്റ്റ് ഭരണകൂടം രാജ്യത്ത് പുലര്‍ത്തുന്ന ഭീകരത തുടരുമ്പോഴും രാഷ്ട്രീയ പാര്‍ട്ടികള്‍ ഭയപ്പെട്ട് മൗനികളായിരിക്കുമ്പോള്‍ നിവര്‍ന്ന് നിന്ന് പ്രതികരിക്കാന്‍ എസ്ഡിപിഐ മാത്രമെ ഉള്ളൂവെന്ന് അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ജില്ല ട്രഷര്‍ അക്കര സൈതലവി ഹാജി, മണ്ഡലം പ്രസി. ഹമീദ് പരപ്പനങ്ങാടി, സിക്രട്ടറി ഉസ്മാന്‍ ഹാജി, ജാഫര്‍ തിരൂരങ്ങാടി സംസാരിച്ചു.
RELATED STORIES
പോപുലര്‍ ഫ്രണ്ടിന്റെ 'ചാരവനിതയായ' അഭിഭാഷക
26 May 2023 4:35 PM GMTകര്‍ണാടകയില്‍ തോറ്റത് മോദി തന്നെ
18 May 2023 5:36 PM GMTമണിപ്പൂരിലെ അശാന്തിയും ജന്തര്‍മന്ദറിലെ പ്രതിഷേധവും
12 May 2023 4:32 AM GMTപുല്‍വാമ: പൊള്ളുന്ന തുറന്നുപറച്ചിലിലും മൗനമോ...?
24 April 2023 9:34 AM GMTകഅബക്ക് നേരെയും ഹിന്ദുത്വ വിദ്വേഷം
13 April 2023 3:19 PM GMTകര്‍ണാടക തിരഞ്ഞെടുപ്പും ജി20 ഉച്ചകോടിയും
4 April 2023 2:15 PM GMT