Latest News

കണ്ണൂര്‍ സിറ്റിയില്‍ എസ്ഡിപിഐ പ്രാദേശിക നേതാവിന്റെ ബൈക്ക് തീവച്ച് നശിപ്പിച്ചു

കണ്ണൂര്‍ സിറ്റിയില്‍ എസ്ഡിപിഐ പ്രാദേശിക നേതാവിന്റെ ബൈക്ക് തീവച്ച് നശിപ്പിച്ചു
X

കണ്ണൂര്‍: കണ്ണൂര്‍ സിറ്റിയില്‍ എസ്ഡിപിഐ പ്രാദേശിക നേതാവിന്റെ ബൈക്ക് തീവച്ച് നശിപ്പിച്ചു. എസ്ഡിപിഐ സെന്‍ട്രല്‍ സിറ്റി കമ്മിറ്റി പ്രസിഡന്റ് എസിസി ആഷിക്കിന്റെ സിറ്റിയിലെ വീട്ടില്‍ നിര്‍ത്തിയിട്ടിരുന്ന ബൈക്കാണ് ഇന്ന് പുലര്‍ച്ചെ ഒന്നര മണിക്ക് അഗ്‌നിക്കിരയാക്കിയത്. മറ്റൊരു ബുള്ളറ്റ് ബൈക്ക് സമീപത്തുണ്ടായിരുന്നെങ്കിലും ആക്രമിച്ചിട്ടില്ല. പോലിസും ഫയര്‍ ഫോഴ്‌സും സ്ഥലത്തെത്തിയിരുന്നെങ്കിലും ബൈക്ക് പൂര്‍ണമായും കത്തി നശിച്ചിരുന്നു. ജനലിലേക്ക് തീ പടര്‍ന്നിരുന്നെങ്കില്‍ വീടിന് തീ പിടിക്കുമായിരുന്നു. തലനാരിഴയ്ക്കാണ് ദുരന്തം ഒഴിവായത്.

Next Story

RELATED STORIES

Share it