Latest News

വടകരയിലെ പോലിസുകാരന്റെ വീട്ടിലെ സ്‌ഫോടനം: സമഗ്ര അന്വേഷണം നടത്തണമെന്ന് എസ്ഡിപിഐ

വടകരയിലെ പോലിസുകാരന്റെ വീട്ടിലെ സ്‌ഫോടനം: സമഗ്ര അന്വേഷണം നടത്തണമെന്ന് എസ്ഡിപിഐ
X

വടകര: കരിമ്പന പാലത്ത് പോലിസുകാരന്റെ വീട്ടില്‍ നടന്ന സ്‌ഫോടനത്തെക്കുറിച്ച് സമഗ്രമായ അന്വേഷണം നടത്തണമെന്ന് എസ്ഡിപിഐ വടകര മണ്ഡലം കമ്മിറ്റി ആവശ്യപ്പെട്ടു. വടകര പോലിസ് സ്‌റ്റേഷനിലെ ചിത്രദാസന്റെ വീട്ടിലാണ് സ്‌ഫോടനം നടന്നത്.

ഗ്യാസ് പൊട്ടി തെറിച്ചതാണന്ന് വീട്ടുകാര്‍ പറയുന്നത്. എന്നാല്‍ അടുത്ത വീടുകളില്‍ പോലും കരിമരുന്നിന്റെ മണം നിലനില്‍ക്കുന്നുണ്ടെന്നാണ് പ്രദേശിവാസികളുടെ മൊഴി. പോലിസുകാരന്റെ വീട്ടിലുണ്ടായിരുന്നത് ഉഗ്രശേഷിയിലുള്ള സ്‌ഫോടകവസ്തു ആണെന്നാണ് പലരും സംശയിക്കുന്നത്. അയല്‍വാസികള്‍ കരിമരുന്നിന്റെ മണം ഉണ്ടെന്ന് പറയുമ്പോഴും പോലിസ് അന്വേഷണം ഗ്യാസ് പൊട്ടി തെറിച്ചതാണന്ന് വരുത്തി തീര്‍ക്കാന്‍ ശ്രമിക്കുകയാണ്. അപകടത്തെക്കുറിച്ച് കുറ്റമറ്റ രീതിയില്‍ അന്വേഷണം നടത്തി നിജസ്ഥിതി പുറത്ത് കൊണ്ട് വരണമെന്ന് എസ്ഡിപിഐ വടകര മണ്ഡലം കമ്മിറ്റി ആവശ്യപെട്ടു.

ഓണ്‍ലൈന്‍ യോഗത്തില്‍ മണ്ഡലം പ്രസിഡന്റ് നിസാം പുത്തൂര്‍ അധ്യക്ഷത വഹിച്ചു. ജില്ലാ കമ്മിറ്റി അംഗം സാലിം അഴിയൂര്‍ ,മണ്ഡലം സെക്രട്ടറി കെ വി പി ഷാജഹാന്‍, മണ്ഡലം വൈസ് പ്രസിഡന്റ് നസീര്‍ കൂടാളി, ജോയിന്‍ സെക്രട്ടറി സവാദ് വടകര, ബഷീര്‍ കെ കെ,അസീസ് വെള്ളോളി, മുന്‍സിപ്പല്‍ പ്രസിഡന്റ് സിദ്ധീഖ് പുത്തൂര്‍, ഷംസീര്‍ ചോമ്പാല്‍, ഫായിസ് നാദാപുരം റോഡ്, നവാസ് ഒഞ്ചിയം, ജലീല്‍ കാര്‍ത്തികപ്പള്ളി, ഗഫൂര്‍ ഹാജി എന്നിവര്‍ സംസാരിച്ചു.

Next Story

RELATED STORIES

Share it