Latest News

നീറ്റ് പരീക്ഷയിൽ ഉന്നത വിജയം കരസ്ഥമാക്കിയ ആയിശത്ത് ഫർസാനയ്ക്ക് എസ്ഡിപിഐ അനുമോദനം

നീറ്റ് പരീക്ഷയിൽ ഉന്നത വിജയം കരസ്ഥമാക്കിയ ആയിശത്ത് ഫർസാനയ്ക്ക് എസ്ഡിപിഐ അനുമോദനം
X

തൃക്കരിപ്പൂർ: നീറ്റ് പരീക്ഷയിൽ ഉന്നത റാങ്കോട് കൂടിയ വിജയം കരസ്ഥമാക്കിയ തൃക്കരിപ്പൂർ പൂച്ചോൽ സ്വദേശിയായ ആയിഷത്ത് ഫർസാനയെ എസ്ഡിപിഐ തങ്കയം ബ്രാഞ്ച് കമ്മിറ്റി അനുമോദിച്ചു. ആയിശത്ത് ഫർസാനയുടെ വീട്ടിൽ നടന്ന ചടങ്ങിൽ എസ്ഡിപിഐ തൃക്കരിപ്പൂർ മണ്ഡലം പ്രസിഡന്റ് പി ലിയാക്കത്തലി മൊമന്റോ കൈമാറി. തുടർ പഠനത്തിൽ കൂടുതൽ വിജയങ്ങൾ കരസ്ഥമാക്കാനും സമൂഹത്തിന് ഗുണകരമാവുന്ന രീതിയിൽ പ്രവർത്തിക്കാനും സാധിക്കട്ടെയെന്ന് അദ്ദേഹം ആശംസിച്ചു. ലിയാക്കത്തലി എ ജി, എം റിയാസ്, എം ടി പി റഫീക്ക് സംബന്ധിച്ചു.

Next Story

RELATED STORIES

Share it