Latest News

ബംഗ്ലാദേശില്‍ ഹിന്ദു സമുദായത്തിനെതിരേ നടക്കുന്ന ആക്രമണങ്ങളെ അപലപിച്ച് എസ്ഡിപിഐ

ബംഗ്ലാദേശില്‍ ഹിന്ദു സമുദായത്തിനെതിരേ നടക്കുന്ന ആക്രമണങ്ങളെ അപലപിച്ച് എസ്ഡിപിഐ
X

ന്യൂഡല്‍ഹി: ബംഗ്ലാദേശില്‍ നവരാത്രി ആഘോഷങ്ങള്‍ക്കിടയില്‍ ഹിന്ദു ക്ഷേത്രങ്ങളെയും ഹിന്ദു സമുദായാംഗങ്ങളെയും ആക്രമിക്കുന്നതിനെതിരേ എസ്ഡിപിഐ. മുസ്‌ലിംകളുടെ പേരില്‍ സാമൂഹ്യവിരുദ്ധരാണ് ആക്രമണം നടത്തുന്നതെന്ന് ദേശീയ പ്രസിഡന്റ് എം കെ ഫൈസി പറഞ്ഞു.

ഏത് ജനാധിപത്യ സംവിധാനത്തിലും ഭൂരിപക്ഷ സമുദായക്കാര്‍ക്കുള്ള എല്ലാ സിവില്‍ അധികാരങ്ങളും സ്വാതന്ത്ര്യവും അവകാശങ്ങളും ന്യൂനപക്ഷങ്ങള്‍ക്കു അനുവദിക്കണം. ന്യൂനപക്ഷങ്ങള്‍ക്കെതിരേയുള്ള ഭൂരിപക്ഷസമൂഹത്തില്‍ നിന്നുള്ള പ്രതികരണങ്ങള്‍ ഗൗരവമായി കൈകാര്യം ചെയ്യണം. എങ്കില്‍ മാത്രമേ സമൂഹത്തില്‍ സംഘര്‍ഷം ഇല്ലാതാക്കാന്‍ കഴിയൂ എന്നും ഫൈസി അഭിപ്രായപ്പെട്ടു.

കഴിഞ്ഞ ബുധനാഴ്ചയ്ക്ക് ശേഷം ബംഗ്ലാദേശില്‍ സാമൂഹികമാധ്യമങ്ങളില്‍ ഖുര്‍ആനെതിരേ വിദ്വേഷപ്രചാരണം നടത്തിയെന്നാരോപിച്ച് ഹിന്ദു സമുദായത്തിലെ അംഗങ്ങള്‍ക്കെതിരേ ആക്രമണം നടന്നിരുന്നു. നിരവധി വീടുകള്‍ തകര്‍ക്കുകയോ അഗ്നിക്കിരയാക്കുകയോ ചെയ്തു.

മുസ് ലിംകള്‍ ഇന്ത്യയില്‍ പീഡനങ്ങള്‍ക്ക് വിധേയമായ സമകാലീന സാഹചര്യത്തില്‍ ബംഗ്ലാദേശിലെ സംഭവങ്ങള്‍ സംഘ്പരിവാര്‍ സംഘങ്ങള്‍ക്ക് തങ്ങളുടെ ചെയ്തികളെ ന്യായീകരിക്കാനുള്ള അവസരമൊരുക്കും. മതത്തിന്റെയോ ജാതിയുടെയോ മറ്റെന്തെങ്കിലും വ്യത്യാസത്തിന്റെയോ പേരില്‍ നടക്കുന്ന എല്ലാ ആക്രമണങ്ങളും അപലപിക്കപ്പെടണം. ജനാധിപത്യം എന്നത് ഭൂരിപക്ഷ ആധിപത്യമല്ല. മറിച്ച് ന്യൂനപക്ഷ സംരക്ഷണമാണ്. ബംഗ്ലാദേശ് സര്‍ക്കാര്‍ ഹിന്ദു സമൂഹത്തിനെതിരേ നടക്കുന്ന ആക്രമണങ്ങളെ വേണ്ട വിധം പ്രതിരോധിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

Next Story

RELATED STORIES

Share it