Latest News

മാവേലിക്കരയില്‍ എസ്ഡിപിഐ പ്രവര്‍ത്തകന്റെ വീട് കയറി ആക്രമണം; അറസ്റ്റിലായ ഡിവൈഎഫ്‌ഐ പ്രവര്‍ത്തകര്‍ റിമാന്റില്‍

മാവേലിക്കരയില്‍ എസ്ഡിപിഐ പ്രവര്‍ത്തകന്റെ വീട് കയറി ആക്രമണം; അറസ്റ്റിലായ ഡിവൈഎഫ്‌ഐ പ്രവര്‍ത്തകര്‍ റിമാന്റില്‍
X

ആലപ്പുഴ: മാവേലിക്കര മാങ്കാംകുഴിയില്‍ എസ്ഡിപിഐ പ്രവര്‍ത്തകന്റെ വീട് തകര്‍ത്ത് സ്ത്രീകളെയും കുട്ടികളെയും കയ്യേറ്റം ചെയ്ത എസ്എഫ്‌ഐ, ഡിവൈഎഫ്‌ഐ പ്രവര്‍ത്തകരെ കുറത്തികാട് പോലിസ് അറസ്റ്റ് ചെയ്തു. വെട്ടിയാര്‍ രാജു ഭവനത്തില്‍ ജസ്റ്റിന്‍ ജേക്കബ്, നെടുങ്കണ്ടത്തില്‍ കിഴക്കതില്‍ അമിത് മാത്യു, കോട്ടക്കകത്ത് വീട്ടില്‍ മിഥുന്‍ ഓമനക്കുട്ടന്‍, സിറിന്‍ വില്ലയില്‍ സിറിന്‍ ചാക്കോ എന്നിവരാണ് പിടിയിലായത്. കോടതി ഇവരെ റിമാന്റ് ചെയ്തു.

എസ്ഡിപിഐ പ്രവര്‍ത്തകനായ മാമ്പ്ര കോളനിയില്‍ മാമ്പ്ര കിഴക്കതില്‍ ഷമീറിന്റെ വീടാണ് ആക്രമിച്ചത്. ഷമീറിനെയും ഭാര്യ സമീനയെയും(25) മക്കളായ മുഹമ്മദ് ആദം(3), മുഹമ്മദ് അയാന്‍(1) എന്നിവരെ മര്‍ദ്ദിക്കുകയും ചെയ്തു. സമീനയുടെ നിലവിളി കേട്ട് ഓടിയെത്തിയ എസ്ഡിപിഐ മണ്ഡലം വൈസ് പ്രസിഡന്റ് അജി വെട്ടിയാറിന്റെ ബൈക്ക് അക്രമികള്‍ അഗ്‌നിക്കിരയാക്കി. ഞായറാഴ്ച്ച രാത്രി പത്തു മണിയോടെയാണ് സംഭവം. ജോലി കഴിഞ്ഞ് വീട്ടിലേക്ക് വരികയായിരുന്ന ഷമീറിനെ മാരകയുധങ്ങളുമായി ബൈക്കിലെത്തിയ പ്രതികള്‍ വീടിന് മുന്നില്‍വച്ച് തടഞ്ഞു നിര്‍ത്തുകയും വീട്ടിലേക്ക് ഓടിക്കയറിയപ്പോള്‍ പിന്തുടര്‍ന്ന് മര്‍ദ്ദിക്കുകയുമായിരുന്നു.

തടയാനെത്തിയ ഷമീറിന്റെ ഭാര്യ സമീനയുടെ തലക്ക് അടിക്കുകയും മുടിക്ക് പിടിച്ച് നിലത്തിട്ട് ചവിട്ടുകയും ചെയ്തു. അതിനുശേഷം സിപിഎം മാങ്കാംകുഴി ലോക്കല്‍ കമ്മിറ്റി അംഗം ഷഹാനാസിന്റെയും ഡിവൈഎഫ്‌ഐ നേതാവായ സ്റ്റീഫന്റെയും നേതൃത്വത്തില്‍ ആറുനൂറ്റിമംഗലം, വെണ്മണി, കൊമ്മേരി എന്നിവിടങ്ങളില്‍ നിന്നുമെത്തിയ സായുധരായ നൂറോളം ഡിവൈഎഫ്‌ഐ പ്രവര്‍ത്തകര്‍ ഷമീറിന്റെ വീടും ഗൃഹോപകരണങ്ങളും തകര്‍ത്തു. സംഭവമറിഞ്ഞെത്തിയ എസ്ഡിപിഐ മണ്ഡലം വൈസ് പ്രസിഡന്റ് അജി വെട്ടിയാര്‍, ഷംനാസ്, ഷഹനാസ്, നൗഷാദ് റാവുത്തര്‍ എന്നിവര്‍ക്കും മര്‍ദ്ദനമേറ്റു.

ആക്രമണം തുടങ്ങിയപ്പോള്‍ത്തന്നെ ഷമീര്‍ കുറത്തികാട് പോലിസില്‍ വിവരമറിയിച്ചിരുന്നു. പോലിസ് വരികയും ചെയ്തു. പക്ഷേ, പിന്നീട് പോലിസിനെ കാഴ്ച്ചക്കാരാക്കി നിര്‍ത്തിയായി ആക്രമണം.

Next Story

RELATED STORIES

Share it