Latest News

വിദ്യാര്‍ഥികളുടെ ജീവന് ഭീഷണിയായ സ്‌കൂള്‍ വളപ്പിലെ ജീര്‍ണാവസ്ഥയിലുള്ള കെട്ടിടം എസ്ഡിപിഐ പ്രവര്‍ത്തകര്‍ പൊളിച്ച് നീക്കി തുടങ്ങി

മേപ്പാടി മൂപ്പയിനാട് പഞ്ചായത്തിലെ റിപ്പണ്‍ ജിഎസ്എസ് സ്‌കൂള്‍ വളപ്പില്‍ സ്ഥിതി ചെയ്യുന്ന പൊട്ടിപ്പൊളിഞ്ഞ് തകര്‍ന്നു വീഴാറായ കെട്ടിടമാണ് എസ്ഡിപിഐ റിപ്പണ്‍ ബ്രാഞ്ചിന്റെ നേതൃത്വത്തില്‍ പൊളിച്ചുമാറ്റിത്തുടങ്ങിയത്.

വിദ്യാര്‍ഥികളുടെ ജീവന് ഭീഷണിയായ സ്‌കൂള്‍ വളപ്പിലെ ജീര്‍ണാവസ്ഥയിലുള്ള  കെട്ടിടം എസ്ഡിപിഐ പ്രവര്‍ത്തകര്‍ പൊളിച്ച് നീക്കി തുടങ്ങി
X

മേപ്പാടി: വിദ്യാര്‍ഥികളുടെ ജീവന് ഭീഷണി ഉയര്‍ത്തി സ്‌കൂള്‍ പരിസരത്ത് ജീര്‍ണാവസ്ഥയിലുള്ള കെട്ടിടം എസ്ഡിപിഐ പ്രവര്‍ത്തകരുടെ നേതൃത്വത്തില്‍ പൊളിച്ചു നീക്കല്‍ ആരംഭിച്ചു. മേപ്പാടി മൂപ്പയിനാട് പഞ്ചായത്തിലെ റിപ്പണ്‍ ജിഎസ്എസ് സ്‌കൂള്‍ വളപ്പില്‍ സ്ഥിതി ചെയ്യുന്ന പൊട്ടിപ്പൊളിഞ്ഞ് തകര്‍ന്നു വീഴാറായ കെട്ടിടമാണ് എസ്ഡിപിഐ റിപ്പണ്‍ ബ്രാഞ്ചിന്റെ നേതൃത്വത്തില്‍ പൊളിച്ചുമാറ്റിത്തുടങ്ങിയത്.

കെട്ടിടം 40 ദിവസത്തിനകം പൊളിച്ച് നീക്കണമെന്നാവശ്യപ്പെട്ട് കഴിഞ്ഞ ജനുവരി 11ന് മൂപ്പയിനാട് പഞ്ചായത്ത് സ്‌കൂള്‍ അധികൃതര്‍ക്ക് നോട്ടീസ് നല്‍കിയിരുന്നു. എന്നാല്‍, എസ്‌റ്റേറ്റ് ജോലിക്കാരായ പ്രദേശത്തെ ചില വ്യക്തികളും എസ്‌റ്റേറ്റ് മാനേജ്‌മെന്റും കെട്ടിടം പൊളിക്കുന്നതിന് തുരങ്കംവയ്ക്കുകയായിരുന്നു. മാസങ്ങള്‍ പിന്നിട്ടിട്ടും കെട്ടിടം പൊളിച്ച് മാറ്റാതെ അധികൃതര്‍ അലംഭാവം തുടര്‍ന്നതോടെയാണ് എസ്ഡിപിഐ പ്രവര്‍ത്തകര്‍ പൊളിച്ച് നീക്കാന്‍ നടപടി തുടങ്ങിയത്. ഇതിന്റെ ഭാഗമായി കെട്ടിടത്തിന്റെ ഓടും പട്ടികയും പ്രവര്‍ത്തകര്‍ താഴെയിറക്കി. അതിനിടെ, പോലിസും റിപ്പണ്‍ എസ്‌റ്റേറ്റ് മാനേജ്‌മെന്റും ചര്‍ച്ചയ്ക്ക് വിളിച്ചതോടെ കെട്ടിടം പൊളിക്കുന്ന പ്രവൃത്തി താല്‍ക്കാലികമായി നിര്‍ത്തിവച്ചിരിക്കുകയാണ്. അധികൃതരുടെ ഭാഗത്ത് നിന്ന് പൊളിച്ച് നീക്കാന്‍ നടപടി ഉണ്ടായില്ലെങ്കില്‍ എസ്ഡിപിഐ ഇടപെട്ട് പൂര്‍ണമായും പൊളിച്ച് നീക്കുമെന്ന് ഭാരവാഹികള്‍ പറഞ്ഞു.


നിലവില്‍ സ്‌കൂള്‍ പിടിഎയും അധ്യാപകരും കെട്ടിടത്തിന് ചുറ്റും നാട കെട്ടി അപായ സൂചന ബോര്‍ഡ് സ്ഥാപിക്കുക മാത്രമാണ് ചെയ്തിട്ടുള്ളത്. പ്രദേശത്തെ 90 ശതമാനം ആളുകളും തേയിലപ്പൊടി വ്യവസായകമ്പനിയില്‍ ജോലിചെയ്തിരുന്ന കാലത്ത് തൊഴിലാളികളുടെ കുട്ടികളെ സംരക്ഷിക്കാന്‍ റിപ്പര്‍ പോഡാര്‍ പ്ലാന്റേഷന്‍ 1942ലാണ് ഈ കെട്ടിടം നിര്‍മിച്ചത്. പിന്നീട് പ്ലാന്റേഷന്‍ തന്നെ ഇവിടെ എല്‍പി സ്‌കൂളും സ്ഥാപിക്കുകയായിരുന്നു.

തുടര്‍ന്ന് അടുത്തിടെ 99 വര്‍ഷത്തെ ലീസിന് ഈ പഴയ കെട്ടിടവും സ്‌കൂളും ഉള്‍പ്പെടുന്ന മൂന്നര ഏക്കര്‍ ഭൂമി സര്‍ക്കാര്‍ ഏറ്റെടുക്കുകയായിരുന്നു.

Next Story

RELATED STORIES

Share it