Latest News

ഹിമാചല്‍പ്രദേശിലെ സ്‌കൂളുകള്‍ സപ്തംബര്‍ നാല് വരെ അടഞ്ഞുകിടക്കും

ഹിമാചല്‍പ്രദേശിലെ സ്‌കൂളുകള്‍ സപ്തംബര്‍ നാല് വരെ അടഞ്ഞുകിടക്കും
X

സിംല: കൊവിഡ് വ്യാപനം കുറഞ്ഞ സാഹചര്യത്തില്‍ രാജ്യത്തെ വിവിധ സംസ്ഥാനങ്ങള്‍ സ്‌കൂളുകള്‍ തുറക്കാന്‍ തീരുമാനിച്ചെങ്കിലും ഹമാചല്‍ പ്രദേശിലെ സ്‌കൂളുകള്‍ സ്പ്തംര്‍ നാല് വരെ അടഞ്ഞുകിടക്കും.

വിദ്യാഭ്യാസ മന്ത്രി ഗോവിന്ദ് സിങ് താക്കൂറാണ് ഇക്കാര്യമറിയിച്ചത്. കഴിഞ്ഞ ദിവസം ചേര്‍ന്ന മന്ത്രിസഭായോഗത്തിന്റേതാണ് തീരുമാനം.

അതേസമയം നാലായിരത്തോളും അധ്യാപക തസ്തികകള്‍ ഉടന്‍ നികത്തുമെന്നും മന്ത്രി പറഞ്ഞു.

സംസ്ഥാനത്ത് കഴിഞ്ഞ ദിവസം 281 പേര്‍ക്കാണ് കൊവിഡ് സ്ഥിരീകരിച്ചത്. 253 പേര്‍ രോഗമുക്തരായി. നാല് പേര്‍ മരിച്ചു.

സംസ്ഥാനത്ത് ഇപ്പോള്‍ 2054 സജീവ ര ാേഗികളുണ്ട്. ഇതുവരെ 212260 പേര്‍ക്കാണ് കൊവിഡ് സ്ഥിരീകരിച്ചത്. 3562 പേര്‍ മരിച്ചു.

തമിഴ്‌നാട്, കര്‍ണാടക തുടങ്ങി രാജ്യത്തെ വിവിധ സംസ്ഥാനങ്ങള്‍ താഴ്ന്ന ക്ലാസുകളിലെ കുട്ടികളോടും സ്‌കൂളുകളിലെത്താന്‍ ആവശ്യപ്പെട്ടിരുന്നു.

Next Story

RELATED STORIES

Share it