Latest News

മോദിയുടെ റോഡ് ഷോയ്ക്ക് വിദ്യാര്‍ഥികള്‍; പ്രധാനധ്യാപകനും അധ്യാപകര്‍ക്കുമെതിരേ നടപടി

മോദിയുടെ റോഡ് ഷോയ്ക്ക് വിദ്യാര്‍ഥികള്‍; പ്രധാനധ്യാപകനും അധ്യാപകര്‍ക്കുമെതിരേ നടപടി
X

ചെന്നൈ: പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ കോയമ്പത്തൂര്‍ റോഡ് ഷോയില്‍ സ്‌കൂള്‍ വിദ്യാര്‍ഥികളെ പങ്കെടുപ്പിച്ച സംഭവത്തില്‍ നടപടിക്ക് നിര്‍ദേശം. പ്രധാനധ്യാപകനെതിരേയും കുട്ടികള്‍ക്കൊപ്പം പോയ അധ്യാപകര്‍ക്കെതിരേയുമാണ് നടപടി. 24 മണിക്കൂറിനകം റിപോര്‍ട്ട് നല്‍കണമെന്ന് വിദ്യാഭ്യാസ വകുപ്പ് നിര്‍ദേശം നല്‍കി. നരേന്ദ്ര മോദിയുടെ റോഡ് ഷോ തുടങ്ങിയ സായ്ബാബ കോളനി ജങ്ഷനില്‍ സ്‌കൂള്‍ യൂനിഫോമും ഹനുമാന്‍ വേഷവും ധരിച്ച് 50ഓളം

വിദ്യാര്‍ഥികളാണ് അധ്യാപകര്‍ക്കൊപ്പം എത്തിയത്. ശ്രീ സായിബാബ വിദ്യാലയ അധികൃതര്‍ ആവശ്യപ്പെട്ടതിനാലാണ് റോഡ്‌ഷോയില്‍ പങ്കെടുത്തതെന്നായിരുന്നു വിദ്യാര്‍ഥികളുടെ പ്രതികരണം. ജില്ലാ കലക്ടറുടെ നിര്‍ദേശ പ്രകാരം അന്വേഷണം നടത്തിയ ഡിഇഒ, കുട്ടികളെ തിരഞ്ഞെടുപ്പ് പ്രചാരണത്തിന് ഉപയോഗിക്കരുതെന്ന ചട്ടം ലംഘിച്ചതായി റിപോര്‍ട്ട് നല്‍കി. 24 മണിക്കൂറിനകം നടപടിയെടുത്ത് റിപോര്‍ട്ട് നല്‍കാനും സ്‌കൂള്‍ മാനേജ്‌മെന്റിനോട് ആവശ്യപ്പെട്ടിട്ടുണ്ട്. പെരുമാറ്റച്ചട്ടലംഘനം ചൂണ്ടിക്കാട്ടി തിരഞ്ഞെടുപ്പ് കമ്മീഷനെ സമീപിക്കുമെന്ന് സിപിഐ സംസ്ഥാന സെക്രട്ടറി ആര്‍ മുത്തരസന്‍ പറഞ്ഞു. അതേസമയം, റോഡ് ഷോയുടെ സമാപനത്തില്‍ 1998ലെ ബോംബ് സ്‌ഫോടനത്തില്‍ മരണപ്പെട്ടവര്‍ക്ക് മോദി ആദരമര്‍പ്പിച്ചതിനെതിരേ ഡിഎംകെ രംഗത്തെത്തി. ഗുജറാത്ത് വംശഹത്യയില്‍ കൊല്ലപ്പെട്ടവര്‍ക്കും മോദി ആദരം അര്‍പ്പിക്കുമോയെന്ന് ഡിഎംകെ വക്താവ് ശരവണന്‍ അണ്ണാദുരൈ ചോദിച്ചു. തിരഞ്ഞെടുപ്പ് സമയത്തെ വര്‍ഗീയ ധ്രുവീകരണത്തിനുള്ള ശ്രമങ്ങള്‍ തമിഴ്‌നാട്ടില്‍ വിജയിക്കില്ലെന്ന് ഡിഎംകെ ഐടി വിങ് പ്രതികരിച്ചു.

Next Story

RELATED STORIES

Share it