സ്‌കൂള്‍ വിദ്യാര്‍ഥിനിയുടെ മൃതദേഹം ചാക്കില്‍ പൊതിഞ്ഞ് ഉപേക്ഷിച്ച നിലയില്‍
ചാക്കുകെട്ടില്‍ നിന്നു ദുര്‍ഗന്ധം അനുഭവപ്പെട്ടതിനെ തുടര്‍ന്നു നാട്ടുകാര്‍ പോലിസില്‍ വിവരമറിയിക്കുകയായിരുന്നു

കോയമ്പത്തൂര്‍: കാണാതായ സ്‌കൂള്‍ വിദ്യാര്‍ഥിനിയുടെ മൃതദേഹം ചാക്കില്‍ പൊതിഞ്ഞ് ഉപേക്ഷിച്ച നിലയില്‍ കണ്ടെത്തി. ശരവണംപട്ടിക്കു സമീപം ശിവാനന്ദപുരം സ്വദേശിയായ 10ാം ക്ലാസ് വിദ്യാര്‍ഥിനിയുടെ മൃതദേഹമാണു കണ്ടെത്തിയത്. ഇന്നലെ ശിവാനന്ദപുരത്ത് ഉപേക്ഷിച്ച നിലയില്‍ കണ്ട ചാക്കുകെട്ടില്‍നിന്നു ദുര്‍ഗന്ധം അനുഭവപ്പെട്ടതിനെ തുടര്‍ന്നു നാട്ടുകാര്‍ പോലിസില്‍ വിവരമറിയിക്കുകയായിരുന്നു.
തുടര്‍ന്ന് നടത്തിയ പരിശോധയിലാണ് മൃതദേഹം ഭാഗികമായി അഴുകിയ നിലയില്‍ കണ്ടെത്തിയത്. കഴിഞ്ഞ 12നാണ് പെണ്‍കുട്ടിയെ കാണാതായത്. ബന്ധുക്കളുടെയും കൂട്ടുകാരുടെയും വീടുകളില്‍ തിരഞ്ഞിട്ടും കണ്ടെത്താനായില്ല. തുടര്‍ന്ന് ശരവണംപട്ടി പോലിസില്‍ പരാതിപ്പെടുകയായിരുന്നു. കൈകാലുകള്‍ ബന്ധിച്ച് ചാക്കില്‍കെട്ടി ഉപേക്ഷിച്ച നിലയിലായിരുന്നു മൃതദേഹമുണ്ടായിരുന്നത്. രക്ഷിതാക്കള്‍ മൃതദേഹം മകളുടേതാണെന്നു തിരിച്ചറിഞ്ഞു. പോലിസ് അന്വേഷണം തുടങ്ങി.
RELATED STORIES
മെഡിക്കല്‍ വിദ്യാര്‍ത്ഥിനിക്ക് നേരെ പട്ടാപകല്‍ കയ്യേറ്റം
1 Oct 2023 4:09 AM GMTറോഡിന്റെ ശോചനീയാവസ്ഥക്കെതിരെ എസ് ഡി പി ഐ പ്രതിഷേധം
1 Oct 2023 4:02 AM GMTകനത്ത മഴ; എറണാകുളത്ത് കാര്‍ പുഴയിലേക്ക് മറിഞ്ഞ് രണ്ട് യുവഡോക്ടര്‍മാര്‍ ...
1 Oct 2023 3:56 AM GMTപ്രീമിയര്‍ ലീഗ്; സിറ്റിക്കും യുനൈറ്റഡിനും തോല്‍വി; ലീഗ് വണ്ണില്‍...
1 Oct 2023 3:43 AM GMT2,000 രൂപയുടെ നോട്ടുകള്‍ മാറ്റിവാങ്ങാനുള്ള തിയ്യതി നീട്ടി
30 Sep 2023 2:24 PM GMTഐഎംഎഫ് 'മധുരമോണം 2023' വര്‍ണാഭമായി ആഘോഷിച്ചു
30 Sep 2023 1:48 PM GMT