Latest News

നാല്പത് ലക്ഷം രൂപയുടെ സ്‌കോളര്‍ഷിപ്പ് പദ്ധതിയുമായി ആല്‍പ്‌സ് ഫൗണ്ടേഷന്‍

ന്യൂനപക്ഷ പിന്നോക്ക വിഭാഗങ്ങളുടെ ഉന്നമനത്തിനായി ബംഗലൂരു ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന ലീഡ് ട്രസ്റ്റ് ഇന്ത്യയുമായി സഹകരിച്ചാണ് പദ്ധതി നടപ്പാക്കുന്നത്.

നാല്പത് ലക്ഷം രൂപയുടെ സ്‌കോളര്‍ഷിപ്പ് പദ്ധതിയുമായി ആല്‍പ്‌സ് ഫൗണ്ടേഷന്‍
X

ജിദ്ദ: അര്‍ഹരായ വിദ്യാര്‍ത്ഥികള്‍ക്ക് നാല്പത് ലക്ഷം രൂപയുടെ വിവിധ സ്‌കോളര്‍ഷിപ്പ് പദ്ധതിയുമായി ആല്‍പ്‌സ് ഫൗണ്ടേഷന്‍. മലപ്പുറം മേല്‍മുറി ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന ആല്‍പ്‌സ് ഇന്റര്‍നാഷണല്‍ സയന്‍സ് അക്കാദമിയില്‍ 2020/21 അധ്യയന വര്‍ഷത്തില്‍ പ്രവേശനം നേടി പഠനം നടത്തുന്ന തെരഞ്ഞെടുക്കപെട്ട വിദ്യാര്‍ത്ഥികള്‍ക്കാണ് സ്‌കോളര്‍ഷിപ്പ് നല്‍കുക. ന്യൂനപക്ഷ പിന്നോക്ക വിഭാഗങ്ങളുടെ ഉന്നമനത്തിനായി ബംഗലൂരു ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന ലീഡ് ട്രസ്റ്റ് ഇന്ത്യയുമായി സഹകരിച്ചാണ് പദ്ധതി നടപ്പാക്കുന്നത്.

അര്‍ഹരായവരെ കണ്ടെത്തുന്നതിനുവേണ്ടി 2019 ഡിസംബര്‍ 1 ന് പ്രത്യേക പരീക്ഷ നടത്തും. പത്താം ക്ലാസില്‍ പഠിക്കുന്നവര്‍ക്ക് പരീക്ഷ എഴുതാവുന്നതാണ്. ഉയര്‍ന്ന മാര്‍ക്ക് കരസ്ഥമാക്കുന്നവര്‍ക്ക് സ്‌കോളര്‍ഷിപ്പ് ലഭിക്കും.

+2 വിദ്യാര്‍ത്ഥികള്‍ക്കായി 2019 ഡിസംബര്‍ 1 ന് ഒരു ആപ്റ്റിറ്റിയൂട് ടെസ്റ്റും ആല്‍പ്‌സ് ഒരുക്കുന്നുണ്ട്.

ഇന്ത്യയിലെ പ്രമുഖ ഉന്നത വിദ്യാഭ്യാസ കേന്ദ്രങ്ങളായ രാജസ്ഥാന്‍ കോട്ട, ഹൈദരാബാദ് എന്നിവിടങ്ങളിലെ പ്രഗത്ഭരായ ഐ ഐ ടി യോഗ്യതയുള്ള അധ്യാപകാരാണ് ക്ലാസ്സുകളെടുക്കുക. പ്ലസ് ഒണ്‍ പ്ലസ് ടു പഠനത്തോടൊപ്പം ഐ ഐ ടി, നീറ്റ്, ജിപ്‌മെര്‍, എയിംസ് തുടങ്ങിയവയുടെ പ്രവേശനപരീക്ഷ നേരിടാനുള്ള പരിശീലനവും നല്‍കും.

മിടുക്കരായ വിദ്യാര്‍ത്ഥികളെ കണ്ടെത്തുന്നതിനു വേണ്ടി ജിദ്ദയിലും ഒരു ടാലെന്റ്‌റ് സെര്‍ച്ച് എക്‌സാമും അഭിരുചി പരീക്ഷയും ആല്‍പ്‌സ് ഒരുക്കുന്നുണ്ട്. 2020 ജനുവരിയിലായിരിക്കും അവ നടത്തുക. തിയ്യതി അടുത്തുതന്നെ പ്രഖ്യാപിക്കും.

ആല്‍പ്‌സ് ഇന്റര്‍നാഷണല്‍ സയന്‍സ് അക്കാദമി നിലവില്‍ വന്നത് 2018/19 അധ്യയന വര്‍ഷത്തിലാണ്. പ്രവേശന പരീക്ഷകള്‍ക്ക് തയ്യാറെടുക്കുന്നതിനു വേണ്ടി വിദൂര സ്ഥലങ്ങളില്‍ പോയി പഠിക്കുന്ന കുട്ടികളുടെ പരിമിതികളും പരാധീനതകളും അവരെ കുറിച്ച് രക്ഷിതാക്കള്‍ക്കുള്ള ആകുലതകളും ഉള്‍ക്കൊണ്ടുകൊണ്ട് മികച്ച നിലവാരം ഉറപ്പു വരുത്തികൊണ്ടുള്ള സൗകര്യങ്ങളും സജ്ജീകരണങ്ങളുമായാണ് ആല്‍പ്‌സ് മുന്നോട്ട് പോകുന്നത്. കുട്ടികളില്‍ വ്യക്തിത്വ വികസനവും നല്ല സ്വഭാവ രൂപീകരണവും ആരോഗ്യവും ലക്ഷ്യമിട്ടുകൊണ്ടുള്ള ചിട്ടയായ പരിശീലനങ്ങള്‍ പഠനത്തോടൊപ്പം തന്നെ നടന്ന് വരുന്നുണ്ടെന്ന് സി പി എസ് തങ്ങള്‍ (ചെയര്‍മാന്‍ ആല്‍പ്പ്‌സ്) പത്രസമ്മേളനത്തില്‍ പറഞ്ഞു. അഷീല്‍ ഹാഷിം (ഡയറക്ടര്‍ ആല്‍പ്പ്‌സ്), അഷ്‌റഫ് മേലേ വീട്ടില്‍, അഷ്‌റഫ് ഉണ്ണീന്‍, നാസര്‍ മാഹിന്‍ എന്നിവര്‍ വാര്‍ത്തസമ്മേളനത്തില്‍ പങ്കെടുത്തു




Next Story

RELATED STORIES

Share it