Latest News

പണ്ഡിതന്മാര്‍ ബാധ്യത നിറവേറ്റണം: കടയ്ക്കല്‍ അബ്ദുല്‍ അസീസ് മൗലവി

പണ്ഡിതന്മാര്‍ ബാധ്യത നിറവേറ്റണം: കടയ്ക്കല്‍ അബ്ദുല്‍ അസീസ് മൗലവി
X

കരുനാഗപ്പള്ളി: കാലികപ്രസക്തമായ കാര്യങ്ങളില്‍ ഇടപെട്ടു കൊണ്ട് സമൂഹത്തെ നന്മയുടെ പാന്ഥാവിലേക്കു നയിക്കാന്‍ ആവശ്യമായ ഇടപെടലുകള്‍ നടത്തി ആത്മീയ വെളിച്ചം പകരാന്‍ പണ്ഡിതന്മാര്‍ ജാഗ്രത പുലര്‍ത്തണമെന്ന് കേരളാ മുസ്‌ലിം ജമാഅത്ത് ഫെഡറേഷന്‍ സംസ്ഥാന പ്രസിഡന്റ് കടയ്ക്കല്‍ അബ്ദുല്‍ അസീസ് മൗലവി അഭിപ്രായപ്പെട്ടു. കരുനാഗപ്പള്ളിയില്‍ മന്നാനീസ് സംഗമം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിന്നു അദ്ദേഹം. മന്നാനീസ് അസോസിയേഷന്‍ സ്‌റ്റേറ്റ് പ്രസിഡന്റ് അബ്ദുര്‍റഹ്മാന്‍ മന്നാനി അഞ്ചല്‍, ജനറല്‍ സെക്രട്ടറി ബാദുഷ മന്നാനി വട്ടപ്പറമ്പ്,താജുദ്ദീന്‍ മന്നാനി പിരപ്പന്‍കോട്,ഇബ്രാഹീം മന്നാനി ചിറ്റുമൂല,ബദറുദ്ദീന്‍ മന്നാനി തൊടിയൂര്‍,അബൂഹാജറ കോട്ടൂര്‍ ഇര്‍ഷാദ് മന്നാനി,ഹാരിസ് മന്നാനി തൊടിയൂര്‍,നൗഷാദ് മന്നാനി മുരുക്കുംപുഴ സംസാരിച്ചു.




Next Story

RELATED STORIES

Share it