അയോഗ്യതാ നോട്ടിസ്: ഹൈക്കോടതി വിധിക്കെതിരേ രാജസ്ഥാന്‍ സ്‌പീക്കര്‍ സുപ്രിം കോടതിയില്‍

ന്യൂഡല്‍ഹി: സച്ചിന്‍ പൈലറ്റിനും 18 എംഎല്‍എമാര്‍ക്കും അയോഗ്യതാ നോട്ടിസ് നല്‍കിയ സ്‌പീക്കറുടെ നടപടി ജൂലൈ 24 വരെ താല്‍ക്കാലികമായി മാറ്റിവയ്‌ക്കാന്‍ ഉത്തരവിട്ട രാജസ്ഥാന്‍ ഹൈക്കോടതി വിധിക്കെതിരേ സ്‌പീക്കര്‍ സുപ്രിം കോടതിയെ സമീപിച്ചു. കേസ് ഇന്ന് 11 മണിക്ക് പരിഗണിക്കും. അരുണ്‍ മിശ്രയുടെ ബെഞ്ചിലാണ് കേസുള്ളത്. ബി ആര്‍ ഗവായ്, കൃഷ്‌ണ മുരാരി തുടങ്ങിയവരാണ് മറ്റ് ജഡ്‌ജിമാര്‍.
മുന്‍ രാജസ്ഥാന്‍ ഉപമുഖ്യമന്ത്രിയായ സച്ചിന്‍ പൈലറ്റും മുഖ്യമന്ത്രി അശോക് ഗെലോട്ടും തമ്മിലുള്ള അധികാരത്തര്‍ക്കത്തെ തുടര്‍ന്നാണ് സച്ചിനും കൂട്ടാളികളും പാര്‍ട്ടി വിടുന്നത്. ഇത് കോണ്‍ഗ്രസ്സിനിടയില്‍ വലിയ പ്രതിസന്ധിക്ക് കാരണമായി. വിമതര്‍ ബിജെപിയില്‍ ചേരുമെന്ന കോണ്‍ഗ്രസ്സ് ആരോപണം സച്ചിന്‍ പിന്നീട് നിഷേധിച്ചു. തനിക്ക് ബിജെപിയില്‍ ചേരുന്നതിന് കോടികള്‍ വാഗ്‌ദാനം ചെയ്‌തെന്ന കോണ്‍ഗ്രസ്സ് എംഎല്‍എയുടെ വെളിപ്പെടുത്തലിനെതിരേ വിമതര്‍ പരാതി നല്‍കിയിട്ടുണ്ട്. അതിനിടയിലാണ് സ്‌പീക്കര്‍ സച്ചിനെയും സഹപ്രവര്‍ത്തകരെയും അയോഗ്യരാക്കി നോട്ടിസ് പുറപ്പെടുവിച്ചത്. അതിനെതിരേയുള്ള പരാതിയില്‍ നാളെ ഹൈക്കോടതി വിധി പറയാനിരിക്കെയാണ് സ്‌പീക്കര്‍ സുപ്രിം കോടതിയില്‍ പരാതി നല്‍കിയത്.
RELATED STORIES
കൊവിഡ് കേസുകളില്‍ വര്‍ധനവ്; ആശുപത്രിയിലെത്തുന്നവര്‍ക്ക് മാസ്ക്...
22 March 2023 10:16 AM GMTപാലക്കാട്ട് പോലിസ് ഉദ്യോഗസ്ഥന് തൂങ്ങിമരിച്ച നിലയില്‍
22 March 2023 9:25 AM GMTവോട്ടര്‍ ഐഡിയും ആധാറും ബന്ധിപ്പിക്കാനുള്ള സമയപരിധി ഒരുവര്‍ഷത്തേക്ക്...
22 March 2023 9:20 AM GMTഖത്തറില്‍ ഏഴുനില കെട്ടിടം ഭാഗികമായി തകര്‍ന്നുവീണു; ഒരു മരണം
22 March 2023 9:06 AM GMTമെഡിക്കല്‍ കോളജ് ഐസിയുവിലെ പീഡനം ഞെട്ടിപ്പിക്കുന്നത്: മഞ്ജുഷ മാവിലാടം
22 March 2023 6:26 AM GMTഡല്‍ഹിയിലും പരിസര പ്രദേശങ്ങളിലും വന്‍ ഭൂചലനം; റിക്ടര്‍ സ്കെയിലില്‍...
21 March 2023 5:33 PM GMT