പെരിന്തല്‍മണ്ണ നഗരസഭയുടെ എസ്‌സി കോളനി നവീകരണ പ്രവൃത്തികള്‍ പുരോഗമിക്കുന്നു
പൊന്ന്യാകുര്‍ശ്ശി കാരയില്‍ കോളനിയില്‍ മാത്രം 31 വീടുകളുടെ പ്രവര്‍ത്തനങ്ങളാണ് നടന്നുകൊണ്ടിരിക്കുന്നത്.
BY SRF12 Oct 2019 9:51 AM GMT
X
SRF12 Oct 2019 9:51 AM GMT
മലപ്പുറം: പെരിന്തല്‍മണ്ണ നഗരസഭയുടെ 'സ്‌നേഹ ഭവനം' എന്ന ബൃഹത്തായ ഭവന പദ്ധതിയിലൂടെ നഗരസഭയില്‍ ഏറ്റവും കൂടുതല്‍ വീടുകള്‍ നിര്‍മ്മിക്കുന്ന ആറാം വാര്‍ഡില്‍ 81 എസ്‌സി കുടുംബങ്ങള്‍ക്കുള്ള സ്‌നേഹഭവനം നിര്‍മ്മാണം പുരോഗമിക്കുന്നു. പൊന്ന്യാകുര്‍ശ്ശി കാരയില്‍ കോളനിയില്‍ മാത്രം 31 വീടുകളുടെ പ്രവര്‍ത്തനങ്ങളാണ് നടന്നുകൊണ്ടിരിക്കുന്നത്. സ്ഥലപരിമിതി കാരണം നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ക്ക് തടസ്സം നേരിടുന്നുണ്ടെങ്കിലും നാല് മാസത്തിനകം തന്നെ നിര്‍മാണം പൂര്‍ത്തീകരിച്ച് കൂട്ടായ വീടിരിക്കല്‍ ചടങ്ങ് ആഘോഷിക്കുന്നതിന് വേണ്ട തീവ്രശ്രമ ത്തിലാണ് പണി പൂര്‍ത്തീ കരിച്ചുകൊണ്ടിരിക്കുന്നതെന്നും വാര്‍ഡിലെ മറ്റ് മേഖലയിലെ സ്‌നേഹ ഭവനം വീടുകളുടെ പ്രവര്‍ത്തികളും പൂര്‍ത്തീകരണ ഘട്ടത്തിലാണെന്നും വാര്‍ഡ് കൗണ്‍സിലര്‍ കിഴിശ്ശേരി മുസ്തഫ അറിയിച്ചു.
Next Story
RELATED STORIES
കണ്ണൂരില് ട്രെയിനിന് തീയിട്ടത് ബംഗാള് സ്വദേശിയെന്ന് സൂചന;...
1 Jun 2023 1:27 PM GMTഫ്രാങ്കോ മുളയ്ക്കല് ബിഷപ്പ് സ്ഥാനം രാജിവച്ചു
1 Jun 2023 11:42 AM GMTകണ്ണൂര് ട്രെയിന് തീവയ്പ് കേസില് ഒരാള് കസ്റ്റഡിയില്
1 Jun 2023 11:11 AM GMTഇന്ത്യയ്ക്ക് അന്താരാഷ്ട്ര റെസ്ലിങ് ഫെഡറേഷന്റെ താക്കീത്; ബ്രിജ്...
1 Jun 2023 9:21 AM GMTഎല്പിജി ഗ്യാസ് സിലിണ്ടറിന്റെ വിലയില് ഇടിവ്
1 Jun 2023 9:06 AM GMT12 വയസില് താഴെയുള്ള കുട്ടികളെ എഐ ക്യാമറയ്ക്ക് തിരിച്ചറിയാന് കഴിയും;...
1 Jun 2023 8:41 AM GMT