ബിജെപി നേതാക്കളെ ചെരിപ്പൂരി അടിക്കണം: ബിജെപി മുന്‍ സഖ്യകക്ഷി നേതാവ്
ലഖ്‌നൗ: ബിജെപി നേതാക്കളെ പത്തുതവണയെങ്കിലും ചെരിപ്പൂരി അടിക്കണമെന്ന ആഹ്വാനവുമായി എന്‍ഡിഎ മുന്‍ സഖ്യകക്ഷി നേതാവ് രംഗത്ത്. ഉത്തര്‍പ്രദേശില്‍ ബിജെപിയുടെ സഖ്യകക്ഷിയായിരുന്ന സുഹല്‍ദേവ് ഭാരതീയ സമാജ് പാര്‍ട്ടി(എസ്ബിഎസ്പി) അധ്യക്ഷന്‍ ഓം പ്രകാശ് രാജ്ഭര്‍ ആണ് വിവാദ പ്രസ്താവന നടത്തിയിരിക്കുന്നത്. ഉത്തർപ്രദേശിലെ രതൻപുർ ബസാറിൽ പാര്‍ട്ടി പ്രവര്‍ത്തകരെ അഭിസംബോധന ചെയ്ത് സംസാരിക്കവേയാണ് രാജ്ഭര്‍ ബിജെപി നേതാക്കളെ ചെരിപ്പൂരി അടിക്കാന്‍ പ്രവര്‍ത്തകരോട് ആവശ്യപ്പെട്ടത്.
ബിജെപി നേതാക്കള്‍ക്കെതിരെ അധിക്ഷേപകരമായ പരാമര്‍ശങ്ങള്‍ അടങ്ങിയ ഓം പ്രകാശ് രാജ്ഭറിന്റെ പ്രസംഗത്തിന്റെ വീഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറലായിട്ടുണ്ട്.ഒബിസി വോട്ടുകള്‍ നേടുന്നതിന് വേണ്ടി തന്റെ പാര്‍ട്ടിയുടെ പേര് ഉപയോഗിക്കുന്നതില്‍ ബിജെപി നേതാക്കള്‍ക്ക് നാണം വേണമെന്നും രാജ്ഭര്‍ പറഞ്ഞു. ഇക്കാര്യത്തില്‍ പരാതി ഉന്നയിച്ച് താന്‍ തിരഞ്ഞെടുപ്പ് കമ്മീഷന് പരാതി നല്‍കിയിരുന്നു. എന്നാല്‍ കമ്മീഷന്‍ ഒരു നടപടിയും എടുത്തില്ലെന്നും രാജ്ഭര്‍ ആരോപിച്ചു.
കഴിഞ്ഞമാസമാണ് ലോക്സഭാ തിരഞ്ഞെടുപ്പിൽ മൽസരിക്കാൻ ബിജെപി സീറ്റ് നൽകാത്തതിനെത്തുടർന്ന് എസ്ബിഎസ്പി മുന്നണി വിട്ടത്. യോഗി ആദിത്യനാഥ് മന്ത്രിസഭയില്‍ അംഗമായിരുന്ന രാജ്ഭര്‍ മന്ത്രിസ്ഥാനം രാജിവയ്ക്കുകയും ചെയ്തു. എന്നാല്‍ രാജി യോഗി ആദിത്യനാഥ് അംഗീകരിച്ചിട്ടില്ല. എന്‍ഡിഎ സീറ്റ് നല്‍കാത്ത സാഹചര്യത്തില്‍ യുപിയില്‍ 36 സീറ്റുകളില്‍ പാര്‍ട്ടി തനിച്ച് മത്സരിക്കുകയാണ്.
RELATED STORIES
ടി പോക്കര് സാഹിബ് അനുസ്മരണം; പഠനോപകരണങ്ങള്‍ വിതരണം ചെയ്തു
6 Jun 2023 2:29 PM GMTതാമരശ്ശേരിയില്‍ ലഹരിമരുന്ന് നല്കി പീഡനം; പ്രതി പിടിയില്‍
6 Jun 2023 4:53 AM GMTപുല്‍പ്പള്ളി ബാങ്ക് തട്ടിപ്പ്: കെ കെ എബ്രഹാം കെപിസിസി ജനറല്‍...
2 Jun 2023 11:10 AM GMTജില്ലയിലെ വിദ്യാഭ്യാസ പ്രതിസന്ധിക്ക് ഉടന്‍ പരിഹാരം കാണണം: എസ്ഡിപിഐ
21 May 2023 9:16 AM GMTവയനാട് പാക്കേജ്; 25.29 കോടിയുടെ പദ്ധതികള്‍ക്ക് ഭരണാനുമതി
30 March 2023 2:19 PM GMTപുതിയ കോഴ്സുകള്‍, പുതിയ തൊഴില്‍ സാധ്യതകള്‍;പ്രതീക്ഷയായി അസാപ്പ്...
2 Oct 2022 4:38 AM GMT