Latest News

ഇലക്ടറല്‍ ബോണ്ട്; മുഴുവന്‍ വിവരങ്ങളും തിരഞ്ഞെടുപ്പ് കമ്മീഷന് കൈമാറിയതായി എസ്ബിഐ

ഇലക്ടറല്‍ ബോണ്ട്; മുഴുവന്‍ വിവരങ്ങളും തിരഞ്ഞെടുപ്പ് കമ്മീഷന് കൈമാറിയതായി എസ്ബിഐ
X

ന്യഡല്‍ഹി: ഇലക്ട്രല്‍ ബോണ്ടുമായി ബന്ധപ്പെട്ട മുഴുവന്‍ വിവരങ്ങളുംതിരഞ്ഞെടുപ്പ് കമ്മീഷന് കൈമാറി എസ്ബിഐ. ബോണ്ടുകളിലെ സീരിയല്‍ നമ്പറുകള്‍ അടക്കമുള്ളവയാണ് കൈമാറിയിരിക്കുന്നത്. തിരഞ്ഞെടുപ്പ് കമ്മീഷന്‍ ഉടന്‍ വിവരങ്ങള്‍ വെബ്‌സൈറ്റില്‍ പ്രസിദ്ധീകരിക്കും. മുദ്രവച്ച രണ്ട് കവറുകളില്‍ പെന്‍ഡ്രൈവുകളില്‍ ആയാണ് ഇലക്ട്രല്‍ ബോണ്ടിലെ വിവരങ്ങള്‍ കൈമാറിയിരിക്കുന്നത്.

സുരക്ഷ കാരണങ്ങളാല്‍ അക്കൗണ്ട് നമ്പറുകളും കൈവൈസി വിവരങ്ങളും മാത്രം പ്രസിദ്ധീകരിക്കുന്നില്ലെന്നും എസ്ബിഐ വ്യക്തമാക്കി. എന്നാല്‍ ബോണ്ട് വിവരങ്ങള്‍ മനസ്സിലാക്കാന്‍ ഇത് തടസ്സമല്ലെന്നും എസ്ബിഐ സുപ്രിംകോടതിയില്‍ നല്‍കിയ സത്യവാങ്മൂലത്തില്‍ അറിയിച്ചു. ഇലക്ടറല്‍ബോണ്ടുമായി ബന്ധപ്പെട്ട എല്ലാ വിവരങ്ങളും കൈമാറി ഇന്ന് അഞ്ച് മണിക്കുള്ളില്‍ സത്യവാങ്മൂലം നല്‍കാന്‍ സുപ്രിംകോടതി എസ്ബിഐയ്ക്ക് കര്‍ശന നിര്‍ദേശം നല്‍കിയിരുന്നു.

Next Story

RELATED STORIES

Share it