Latest News

യൂറോപിന് വൈദ്യുതി നല്‍കാനുള്ള പദ്ധതിയുമായി സൗദി

യൂറോപിന് വൈദ്യുതി നല്‍കാനുള്ള പദ്ധതിയുമായി സൗദി
X

റിയാദ്: യൂറോപ്യന്‍ രാജ്യങ്ങളിലേക്ക് വൈദ്യുതി നല്‍കാനുള്ള പദ്ധതികളുമായി സൗദി അറേബ്യ. ഇറാഖിലേക്കും ജോര്‍ദാനിലേക്കും ഈജിപ്തിലേക്കും വൈദ്യുതി നല്‍കാനും തീരുമാനിച്ചെന്ന് ഊര്‍ജ മന്ത്രി അബ്ദുല്‍ അസീസ് ബിന്‍ സല്‍മാന്‍ രാജകുമാരന്‍ വെളിപ്പെടുത്തി. ഗള്‍ഫ് രാജ്യങ്ങളുടെ പവര്‍ ഗ്രിഡുകളെ പരസ്പരം ബന്ധിപ്പിക്കുന്ന പദ്ധതി നടപ്പാക്കിവരികയാണ്. പുനരുപയോഗ ഊര്‍ജം ഉപയോഗിക്കാന്‍ സൗദി അറേബ്യ ശക്തമായി ശ്രമിക്കുന്നുണ്ട്. വൈദ്യുതി ഉല്‍പാദനത്തിന് പ്രകൃതി വാതകം കൂടുതലായി അവലംബിക്കാന്‍ ശ്രമിച്ചുവരികയാണെന്നും അബ്ദുല്‍ അസീസ് ബിന്‍ സല്‍മാന്‍ രാജകുമാരന്‍ പറഞ്ഞു.





Next Story

RELATED STORIES

Share it