ഭൂഗര്‍ഭ വൈദ്യുതി കേബിളില്‍ നിന്ന് ഷോക്കേറ്റ് ശുചീകരണ തൊഴിലാളി മരിച്ചു

ചെന്നൈ: ഭൂഗര്‍ഭ വൈദ്യുതി കേബിളില്‍ നിന്ന് ഷോക്കേറ്റ് കോര്പ്പറേഷന് ശുചീകരണ തൊഴിലാളിക്ക് ദാരുണാന്ത്യം. ചെന്നൈ കോര്പ്പറേഷന് കരാര്‍ തൊഴിലാളിയായശേഖര് (50) ആണ് മരിച്ചത്. വേളാച്ചേരിയിലെ വെങ്കിടേശ്വര നഗര്‍ മൂന്നാം തെരുവിലാണ് സംഭവം. അറ്റകുറ്റപ്പണിക്ക് ശേഷം ശരിയായി ഇന്‍സുലേറ്റ് ചെയ്ത് മണ്ണിട്ട് മൂടാത്തതാണ് അപകടത്തിന് കാരണമായത്.
വെങ്കടേശ്വര തെരുവില്‍ നഗരമാലിന്യം ശേഖരിക്കുന്ന കോര്പ്പറേഷന് ചവറ്റുവീപ്പകള്ക്ക് സമീപം ഭൂഗര്‍ഭ വൈദ്യുതി ലൈന്‍ കടന്നുപോകുന്നുണ്ട്. രാവിലെ മാലിന്യം നീക്കാനെത്തിയതായിരുന്നു ശേഖര്‍ അടക്കമുള്ള തൊഴിലാളികള്‍. വൈദ്യുത കേബിളിന് മീതെ കൂനകൂടിക്കിടന്ന മാലിന്യം നീക്കുന്നതിനിടെ കേബിളില്‍ നിന്ന് ഷോക്കേറ്റ് തെറിച്ചുവീഴുകയായിരുന്നു. അബോധാവസ്ഥയിലായ തൊഴിലാളിയെ സഹ തൊഴിലാളികളും നാട്ടുകാരും ചേര്‍ന്ന് സമീപമുള്ള സ്വകാര്യ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവന് രക്ഷിക്കാനായില്ല.
വൈദ്യുതി കേബിളിന്റെ അറ്റകുറ്റപ്പണിക്ക് ശേഷം കുഴി മൂടാതെ ലൈന്‍ ചാര്‍ജ് ചെയ്ത് മടങ്ങിയതാണ് അപകടകാരണം. തൊഴിലാളിയുടെ ദാരുണ മരണത്തില്‍ നാട്ടുകാരും സഹ തൊഴിലാളികളും പ്രതിഷേധിച്ചു. വേളാച്ചേരി പോലിസ് കേസെടുത്ത് അന്വേഷണം നടത്തിവരികയാണ്.
RELATED STORIES
ഇംഗ്ലിഷ് പ്രീമിയര്‍ ലീഗില്‍ ഇന്ന് സൂപ്പര്‍ പോരാട്ടങ്ങള്‍
13 Aug 2022 7:13 AM GMTബാലണ്‍ ഡിയോര്‍ നോമിനേഷന്; മെസ്സിയും നെയ്മറും പുറത്ത്
13 Aug 2022 6:45 AM GMTസ്പാനിഷ് ലീഗ്; ആദ്യ ദിനം അട്ടിമറി; ബാഴ്സ നാളെയിറങ്ങും
13 Aug 2022 6:19 AM GMTയുവേഫാ പ്ലയര്‍ ഓഫ് ദി ഇയര്‍; ചുരുക്ക പട്ടിക പുറത്ത്
12 Aug 2022 3:59 PM GMTസാമ്പത്തിക പ്രതിസന്ധി പ്രശ്നമല്ല; ബാഴ്സ ബെര്‍ണാഡോ സില്‍വയെ വാങ്ങും
12 Aug 2022 5:26 AM GMTമുഹമ്മദ് ഷഹീഫ് ബ്ലാസ്റ്റേഴ്സ് സ്ക്വാഡിനൊപ്പം
12 Aug 2022 5:07 AM GMT