Latest News

സജിത വധക്കേസ്: 'അയാള്‍ക്ക് പരമാവധി ശിക്ഷ കിട്ടണം, ഞങ്ങള്‍ക്ക് ഭയമില്ലാതെ ഉറങ്ങണം': സജിതയുടെ മകള്‍

സജിത വധക്കേസ്: അയാള്‍ക്ക് പരമാവധി ശിക്ഷ കിട്ടണം, ഞങ്ങള്‍ക്ക് ഭയമില്ലാതെ ഉറങ്ങണം: സജിതയുടെ മകള്‍
X

തിരുവനന്തപുരം: നെന്മാറ സജിത വധക്കേസില്‍ ചെന്താമരയ്ക്ക് പരമാവധി ശിക്ഷ കിട്ടണമെന്ന് കൊല്ലപ്പെട്ട സജിതയുടെ മകള്‍. ചെന്താമര ഇനിയൊരിക്കലും പുറത്തുവരരുതെന്നും തങ്ങള്‍ക്ക് ഭയമില്ലാതെ ഉറങ്ങണമെന്നും അവര്‍ പറഞ്ഞു. ചെന്താമര കുറ്റക്കാരനാണെന്ന കോടതി വിധിയില്‍ പ്രതികരിക്കുകയായിരുന്നു അവര്‍.

പാലക്കാട് അഡീഷണല്‍ ഡിസ്ട്രിക്ട് ആന്‍ഡ് സെഷന്‍സ് കോടതിയാണ് പ്രതി കുറ്റക്കാരനാണെന്ന് കണ്ടെത്തിയത്. ഇയാള്‍ക്കുളള ശിക്ഷ ഈ മാസം 16ന് വിധിക്കുമെന്നാണ് റിപോര്‍ട്ടുകള്‍.അയല്‍വാസിയായ സജിതയെ 2019 ആഗസ്റ്റ് 31ന് ചെന്താമര വെട്ടിക്കൊലപ്പെടുത്തിയത്.

തന്റെ ഭാര്യ പിണങ്ങി പോവാന്‍ കാരണം സജിതയാണെന്ന് ഒരു മന്ത്രവാദി പറഞ്ഞതിനെ തുടര്‍ന്നാണ് യുവതിയെ കൊലപ്പെടുത്തിയത്.നെന്മാറ ഇരട്ടക്കൊലക്കേസ് പ്രതിയാണ് ചെന്താമരയാണ്. സജിതയെ വെട്ടിക്കൊലപ്പെടുത്തിയ കേസില്‍ പരോളിലിറങ്ങിയപ്പോഴാണ് ഭര്‍ത്താവ് സുധാകരനെയും ഭര്‍തൃമാതാവിനെയും ചെന്താമര വെട്ടിക്കൊലപ്പെടുത്തിയത്. സാഹചര്യ തെളിവുകളും പ്രതിയുടെ ഭാര്യ അടക്കം അന്‍പത് സാക്ഷികളുടെ മൊഴിയുമാണ് കേസില്‍നിര്‍ണായകമായത്.

Next Story

RELATED STORIES

Share it