Latest News

സഹായഹസ്തം വായ്പാ പദ്ധതി: 93 കോടി രൂപ പലിശ സബ്‌സിഡി അനുവദിച്ചു

സഹായഹസ്തം വായ്പാ പദ്ധതി: 93 കോടി രൂപ പലിശ സബ്‌സിഡി അനുവദിച്ചു
X

തിരുവനന്തപുരം: കൊവിഡ് ദുരിതകാലത്ത് ആശ്വാസമേകാനായി ഏര്‍പ്പെടുത്തിയ മുഖ്യമന്ത്രിയുടെ സഹായഹസ്തം വായ്പാ പദ്ധതിയില്‍ സര്‍ക്കാര്‍ വാഗ്ദാനം ചെയ്ത പലിശ സബ്‌സിഡിയുടെ രണ്ടാംഘട്ടമായി 93 കോടി രൂപ മുന്‍കൂറായി അനുവദിച്ചതായി തദ്ദേശ സ്വയംഭരണ എക്‌സൈസ് വകുപ്പ് മന്ത്രി എം.വി ഗോവിന്ദന്‍ മാസ്റ്റര്‍ അറിയിച്ചു. ഈ പദ്ധതിയിലൂടെ 1917.55 കോടി രൂപ വായ്പ നല്‍കി കുടുംബശ്രീ അംഗങ്ങളായ 25.17 ലക്ഷം പേര്‍ക്ക്‌സഹായമേകാന്‍ സര്‍ക്കാരിന് സാധിച്ചിരുന്നു.

മുന്‍വര്‍ഷം ഒന്നാം ഗഡുവായി 165.04 കോടി രൂപ സര്‍ക്കാര്‍ സബ്‌സിഡി നല്‍കിയിരുന്നു. കുടുംബശ്രീയുടെ നടപ്പ് പരിപാടികളുടെ ബജറ്റ് ശീര്‍ഷകത്തില്‍ നിന്നാണ് തുക അനുവദിച്ചത്. കോവിഡ് കാലത്തെ അടച്ചുപൂട്ടല്‍ മൂലം ദുരിതത്തിലായ കുടുംബങ്ങളെ ചേര്‍ത്തുപിടിക്കാനുള്ള പിണറായി സര്‍ക്കാരിന്റെ പ്രതിബദ്ധതയുടെ ഭാഗമായാണ് സഹായഹസ്തം പദ്ധതിയെന്ന് മന്ത്രി വ്യക്തമാക്കി.

Next Story

RELATED STORIES

Share it