Latest News

ശബരിമല തീര്‍ത്ഥാടനം: ഹോട്ടല്‍ ഭക്ഷണവില നിശ്ചയിച്ച് ഉത്തരവിറങ്ങി

ശബരിമല തീര്‍ത്ഥാടനം: ഹോട്ടല്‍ ഭക്ഷണവില   നിശ്ചയിച്ച്  ഉത്തരവിറങ്ങി
X

ഇടുക്കി: ശബരിമല മണ്ഡല, മകരവിളക്ക് മഹോത്സവത്തോട് അനുബന്ധിച്ച് ജില്ലയിലെ സസ്യഭക്ഷണ ഹോട്ടലുകളിലെ ഭക്ഷണവില നിശ്ചയിച്ച് ജില്ലാ കലക്ടര്‍ ഉത്തരവിറക്കി.

ഭക്ഷണസാധനങ്ങള്‍ക്ക് വില നിശ്ചയിക്കുന്നതുമായി ബന്ധപ്പെട്ട് വെജിറ്റേറിയന്‍ ഹോട്ടല്‍ വ്യാപാരി പ്രതിനിധികളുടെ യോഗം പീരുമേട് താലൂക്ക് സപ്ലൈ ഓഫിസറുടെ അധ്യക്ഷതയില്‍ പീരുമേട് താലൂക്ക് സപ്ലൈ ഓഫിസില്‍ ചേര്‍ന്നു.

കോട്ടയം, പത്തനതിട്ട ജില്ലകളിലെ വിലനിര്‍ണയവും ജില്ലയിലെ വിലനിലവാരവും പരിഗണിച്ചാണ് ജില്ലയിലെ ഹോട്ടലുകള്‍, ബേക്കറികള്‍ എന്നിവിടങ്ങളിലെ വെജിറ്റേറിയന്‍ ഭക്ഷണ പദാര്‍ത്ഥങ്ങളുടെ വില നിശ്ചയിച്ചത്. പുതുക്കിയ വിലവിവര പട്ടിക ജില്ലയിലെ എല്ലാ ഹോട്ടലുകളിലും റസ്‌റ്റോറന്റുകളിലും പ്രദര്‍ശിപ്പിക്കണം.

ആഹാരസാധനങ്ങളുടെ ഗുണനിലവാരം ഉറപ്പാക്കാന്‍ അസി. ഭക്ഷ്യസുരക്ഷാ കമ്മീഷണര്‍ക്കും വിലവിവരം ഹോട്ടലുകളില്‍ പ്രദര്‍ശിപ്പിച്ചിട്ടുണ്ടെന്ന് ഉറപ്പ് വരുത്തുന്നതിന് താലൂക്ക് സപ്ലൈ ഓഫിസര്‍മാര്‍ക്കും ആഹാരസാധനങ്ങളുടെ അളവും തൂക്കവും ഉറപ്പ് വരുത്തുന്നതിന് ലീഗല്‍ മെട്രോളജി ഡെപ്യൂട്ടി കണ്‍ട്രോളര്‍ക്കും കലക്ടര്‍ നിര്‍ദേശം നല്‍കി.

ഭക്ഷണസാധനങ്ങളുടെ ഇനം, അളവ്, വില എന്നീ ക്രമത്തില്‍:

കുത്തരി ഊണ് (എട്ട് കൂട്ടം), 67 രൂപ

ആന്ധ്രാ ഊണ് (പൊന്നി അരി), 68 രൂപ

കഞ്ഞി(അച്ചാറും പയറും ഉള്‍പ്പെടെ ), 750 മില്ലി, 33 രൂപ

ചായ, 150 മില്ലി., 10 രൂപ

മധുരമില്ലാത്ത ചായ, 150 മില്ലി., 10 രൂപ

കാപ്പി, 150 മില്ലി., 10 രൂപ

മധുരമില്ലാത്ത കാപ്പി, 150 മില്ലി., 9 രൂപ

ബ്രുകാപ്പി അല്ലെങ്കില്‍ നെസ് കോഫി, 150 മില്ലി., 15 രൂപ

കട്ടന്‍ കാപ്പി, 150 മില്ലി., 9 രൂപ

മധുരമില്ലാത്ത കട്ടന്‍ കാപ്പി, 150 മില്ലി., 7 രൂപ

കട്ടന്‍ ചായ, 150 മില്ലി., 9 രൂപ

ഇടിയപ്പം (1), 50 ഗ്രാം, 10 രൂപ

ദോശ (1), 50 ഗ്രാം, 10 രൂപ

ഇഡ്ഡലി (1) 50 ഗ്രാം, 10 രൂപ

പാലപ്പം(1), 50 ഗ്രാം, 10 രൂപ

ചപ്പാത്തി(1), 50 ഗ്രാം, 10 രൂപ

ചപ്പാത്തി 3 എണ്ണം (കുറുമ ഉള്‍പ്പടെ), 50 ഗ്രാം വീതം, 55 രൂപ

പൊറോട്ട (1), 50 ഗ്രാം, 10 രൂപ

നെയ്റോസ്റ്റ്, 175 ഗ്രാം, 40 രൂപ

പ്ലെയിന്‍ നെയ്റോസ്റ്റ്, 175 ഗ്രാം, 35 രൂപ

മസാല ദോശ 175 ഗ്രാം, 50 രൂപ

പൂരിമസാല സെറ്റ് (2 എണ്ണം ), 50 ഗ്രാം വീതം, 35 രൂപ

മിക്സഡ് വെജിറ്റബിള്‍, 50 ഗ്രാം, 25 രൂപ

പരിപ്പുവട, ഉഴുന്നുവട, 60 ഗ്രാം, 10 രൂപ

കടലക്കറി, 100 ഗ്രാം, 30 രൂപ

ഗ്രീന്‍പീസ് കറി, 100 ഗ്രാം, 30 രൂപ

കിഴങ്ങ് കറി, 100 ഗ്രാം, 30 രൂപ

തൈര്(ഒരു കപ്പ്), 100 മില്ലി, 15 രൂപ

കപ്പ, 250 ഗ്രാം, 30 രൂപ

ബോണ്ട, 50 ഗ്രാം, 10 രൂപ

ഉള്ളിവട, 60 ഗ്രാം, 10 രൂപ

ഏത്തക്ക അപ്പം, 75 ഗ്രാം, 12 രൂപ

ബജി, 30 ഗ്രാം, 10 രൂപ

ഉപ്പുമാവ്, 200 ഗ്രാം, 23 രൂപ

വെജിറ്റബിള്‍ ബിരിയാണി, 350 ഗ്രാം, 67 രൂപ

തൈര് സാദം, 47 രൂപ

ലെമണ്‍ റൈസ്, 65 രൂപ

ഒനിയന്‍ ഊത്തപ്പം, 125 ഗ്രാം, 52 രൂപ

ദാല്‍ കറി, 100 ഗ്രാം, 23 രൂപ

പായസം, 75 മില്ലി., 13 രൂപ

നാരങ്ങവെള്ളം, 150 മില്ലി., 15 രൂപ

സോഡാ നാരങ്ങാവെള്ളം, 150 മില്ലി., 20 രൂപ

മില്‍മ ഉല്‍പ്പന്നങ്ങള്‍, എം ആര്‍പി വിലയില്‍

Next Story

RELATED STORIES

Share it